കാലിഫോര്‍ണിയ: മാരക ലഹരിപദാര്‍ഥമയാ 300 ലധികം പൗണ്ട് കൊക്കയിനുമായി രണ്ട് ഇന്ത്യക്കാര്‍ അമേരിക്കയില്‍ അറസറ്റില്‍. ഗുര്‍പ്രീത് സിങ് (25), ജസ്പ്രീത് സിങ് (30) എന്നിവരാണ് 309 പൗണ്ട് കൊക്കെയ്‌നുമായി യുഎസിലെ ഇന്ത്യാന പുട്ട്‌നാം കൗണ്ടിയില്‍ പിടിയിലായത്. യുഎസ് ഇമ്മിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന ട്രക്കില്‍ നിന്നാണ് കൊക്കെയ്ന്‍ കണ്ടെത്തിയത്.
യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) ആണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്.കസ്റ്റഡിയിലായവര്‍ അനധികൃതമായി അമേരിക്കയില്‍ താമസിക്കുകയായിരുന്നുവെന്നും ഇതില്‍ ഒരാള്‍ക്ക മുമ്പ് മോഷ്ടിച്ച വസ്തുക്കള്‍ കൈവശം വെച്ചതിന് കേസുണ്ടായിരുന്നു.
ഇവര്‍ സഞ്ചരിച്ച ലോറിയുടെ സ്ലീപ്പര്‍ ബെര്‍ത്തില്‍ നിന്നാണ് കൊക്കെയ്ന്‍ കണ്ടെടുത്തത്. വാഹന പരിശോധനയ്ക്കിടെയാണ് ഇത് കണ്ടെത്തിയത്.
ഗുര്‍പ്രീത് സിങ് 2023 മാര്‍ച്ച് 11ന് അരിസോണയിലെ ലൂക്ക്വില്ലെ വഴി അനധികൃതമായി അമേരിക്കയില്‍ പ്രവേശിച്ചതായി ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. താന്‍ ഇന്ത്യക്കാരനാണെന്നും അനധികൃതമായി അമേരിക്കയില്‍ താമസിക്കുകയാണെന്നും ഇയാള്‍ പോലീസിനോട് സമ്മതിച്ചു.
ജസ്പ്രീത് സിങ് 2017 മാര്‍ച്ച് 21ന് കാലിഫോര്‍ണിയയിലെ ഓട്ടേ മെസ വഴി അനധികൃതമായി അമേരിക്കയില്‍ പ്രവേശിച്ചയാളാണ്. 2025 ഡിസംബര്‍ അഞ്ചിന് കാലിഫോര്‍ണിയയിലെ സാന്‍ ബെര്‍ണാഡിനോയില്‍ മോഷ്ടിച്ച വസ്തുക്കള്‍ കൈവശം വെച്ചതിന് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചുമത്തിയെങ്കിലും നടപ്പിലാക്കിയില്ല. തുടര്‍ന്ന് ഇയാളെ വിട്ടയച്ചു.
Two Indians arrested in US with over 300 pounds of cocaine













