യുക്രയിന്‍- റഷ്യന്‍ സംഘര്‍ഷം: അമേരിക്കയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ഇന്ന്

യുക്രയിന്‍- റഷ്യന്‍ സംഘര്‍ഷം: അമേരിക്കയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ഇന്ന്

ദാവോസ് : യുക്രെയിന്‍ -റഷ്യന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്കയുടെ സാന്നിധ്യത്തില്‍ ഇന്ന് ചര്‍ച്ച ആരംഭിക്കും. യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് മുന്നോട്ടുവച്ച പദ്ധതിയുടെ ഭാഗമായി യുക്രെയ്ന്‍ -യുഎസ് – റഷ്യ ചര്‍ച്ച ഇന്ന് യുഎഇയില്‍ ആരംഭിക്കുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയാണ് വ്യക്തമാക്കിയത്.

രണ്ടു ദിവസങ്ങളിലായി നടക്കുന്ന ചര്‍ച്ചയില്‍ മൂന്നു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്.ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തെ അഭിസംബോധന ചെയ്തതിനു പിന്നാലെയാണ് സെലെന്‍സ്‌കി ഇക്കാര്യം അറിയിച്ചത്. ദാവോസില്‍ യുഎസ് പ്രസിഡന്റ്‌റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ച്ച മികച്ചതായിരുന്നുവെന്നു സെലെന്‍സ്‌കി പറഞ്ഞു.

സമാധാനം പുനസ്ഥാപിക്കുന്നതിന് റഷ്യ വിട്ടുവീഴ്ച ചെയ്യണമെന്നും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള രേഖകള്‍ തയാറാണെന്നും സെലന്‍സി കൂട്ടിച്ചേര്‍ത്തു. യുക്രെയ്ന്‍ പൂര്‍ണസത്യസന്ധതയോടും ദൃഢനിശ്ചയത്തോടും കൂടി പ്രവര്‍ത്തിക്കുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയും വിട്ടുവീഴ്ച ചെയ്യണമെന്നു സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.

Ukraine-Russia conflict: Discussions in the presence of the United States today
Share Email
LATEST
More Articles
Top