വാഷിങ്ടൻ പാതിരാത്രിയിൽ പ്രസിഡന്റിന്റെ വസതിയിൽ അതിക്രമം നടത്തി വെനസ്വേലിയൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യയെയും പിടിച്ചുകൊണ്ടുപോയ അമേരിക്കൻ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ഐക്യരാഷ്ട്ര സഭ രക്ഷാ സമിതി.
അമേരിക്കൻ ആക്രമണത്തിന് പിന്നാലെ ചേർന്ന അടിയന്തരയോഗത്തിൽ യുഎസിന്റെ സഖ്യകക്ഷി രാഷ്ട്രങ്ങൾ ഉൾപ്പെടെയുള്ളവർ അമേരിക്കയുടെ ഈ നീക്കത്തെ ശക്തമായി അപലപിച്ചു.
ഒരു രാജ്യത്തിനുള്ളിൽ കടന്നു കയറി ആ രാഷ്ട്രത്തിന്റെ തലവന് തട്ടിക്കൊണ്ടു പോകുന്നത് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നു ഫ്രാൻസ് പറഞ്ഞു. യുഎസ് സൈനിക ഇടപെടൽ മൂലം വെനസ്വേലയുടെ സ്ഥിരത സംബന്ധിച്ച് ആശങ്കയുണ്ടെന്ന് യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
വിമർശനത്തിന് പിന്നാലെ തങ്ങളുടെ നടപടികളെ ന്യായീകരിച്ചുകൊണ്ട് അമേരിക്ക രംഗത്ത് വന്നു വെനസ്വേലയിൽ ലഹരിമരുന്നുകേസിലെ പ്രതിയെയാണു പിടികൂടിയതെന്ന നിലപാടാണ് യുഎസ് കൈക്കൊണ്ടത് .
മഡുറോയുടെ സോഷ്യലിസ്‌റ്റ് പാർട്ടി ഭരണത്തിൽ തൽക്കാലം തുടരുമെന്ന സൂചനയും നൽകി. ഇതിനിടെ 30 ദിവസത്തിനകം തിരഞ്ഞെടുപ്പു വേണമെന്ന വെനസ്വേല പ്രതിപക്ഷ കക്ഷികളുടെ ആവശ്യം യുഎസ് പ്രസിഡന്റ്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞദിവസം തള്ളിയിരുന്നു
അതിവേഗം തിരഞ്ഞെടുപ്പെന്നതു യാഥാർഥ്യബോധമില്ലാത്ത ആവശ്യമാണെന്നാണ് ഇക്കാര്യത്തിൽ ട്രംപിന്റെ ഭാഗം
വെനസ്വേലയിലേക്കു ഉടൻ മടങ്ങുമെന്നും തിരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്നും ഒളിവിൽ കഴിയുന്ന മുഖ്യ പ്രതിപക്ഷ നേതാവും നൊബേൽ സമ്മാന ജേതാവുമായ മരിയ കോറിന മച്ചാഡോ () പ്രഖ്യാപിച്ചു.
UN Security Council strongly criticizes US for kidnapping Nicolas Maduro in the middle of the night













