ബീജിംഗ്: വെനസ്വേലിയന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫോറസിയേും അമേരിക്കന്‍ സൈന്യം പിടികൂടിയ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി റഷ്യയും ചൈനയും രംഗത്തത്തെത്തി. ഒരിക്കലും അംഗീകരിക്കാന്‍ പറ്റാത്ത നിയമലംഘനമെന്നാണ് ഇതിനെക്കുറിച്ച് റഷ്യയും ചൈനയും പരാമര്‍ശം നടത്തിയത്. അമേരിക്കന്‍ നടപടി ഭയാനകമെന്നായിരുന്നു റഷ്യയുടെ പ്രതികരണം
.അമേരിക്കന്‍ നടപടി അന്താരാഷ്ട്ര നിയമത്തിന്റെ ഗുരുതരമായ ലംഘനമാണെന്നും ആഗോള പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന അപകടകരമായ ഒരു നീക്കമാണിതെന്നു റഷ്യയും ചൈനയും വിശേഷിപ്പിച്ചു. ഒരു പരമാധികാര രാഷ്ട്രത്തിനും അതിന്റെ രാഷ്ട്രത്തലവനുമെതിരെ വാഷിംഗ്ടണ്‍ നടത്തിയ നഗ്‌നമായ ബലപ്രയോഗത്തില്‍ ഞെട്ടിപ്പോയിതായി എന്ന് ചൈന പറഞ്ഞു. വെനസ്വേലയുടെ പരമാധികാരം ലംഘിക്കുകയും ലാറ്റിന്‍ അമേരിക്കയിലും കരീബിയനിലും ഉടനീളം അസ്ഥിരത ഉണ്ടാക്കുന്ന നടപടിയെന്നു ബീജിംഗ് ആരോപിച്ചു
‘യുഎസിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര നിയമത്തെയും വെനിസ്വേലയുടെ പരമാധികാരത്തെയും ഗുരുതരമായി ലംഘിക്കുകയും ലാറ്റിന്‍ അമേരിക്കയിലും കരീബിയന്‍ മേഖലയിലും സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാകുകയും ചെയ്യുന്നുവെന്നും ഈ നീക്കത്തെ ചൈന ശക്തമായി എതിര്‍ക്കമെന്നും ചൈനീസ് അധികൃതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. യുഎസ് നടപടിയെ ഭയാനകമെന്നാണ് റഷ്യ വിശേഷിപ്പിച്ചത്.
മഡുറോയെയും ഭാര്യയെയും ബലമായി രാജ്യത്ത് നിന്ന് പുറത്താക്കിയതായുള്ള റിപ്പോര്‍ട്ടുകളില്‍ റഷ്യ അങ്ങേയറ്റം ആശങ്കാകുലരാണെന്നും കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ നീക്കം വെനസ്വേലിയയുടെ പരമാധികാരത്തിനു നേരെയുള്ള കടന്നുകയറ്റമാണ്്. യുഎസിന്റെ നടപടി ഇരട്ടത്താപ്പ് നയമാണെന്നും റഷ്യ ആരോപിച്ചു.കാരക്കാസിലെ മിറാഫ്‌ലോറസ് പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ മഡുറോ ഉന്നതതല ചൈനീസ് പ്രതിനിധി സംഘത്തെ സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ഓപ്പറേഷന്‍ നടന്നതെന്ന് റിപ്പോര്‍ട്ടുണ്ട്.
വെനിസ്വേലന്‍ മാധ്യമ റിപ്പോര്‍ട്ട് അനുസരിച്ച് യോഗത്തില്‍ മുതിര്‍ന്ന ചൈനീസ് നയതന്ത്രജ്ഞരും ഉള്‍പ്പെട്ടിരുന്നു, വാഷിംഗ്ടണുമായുള്ള വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍ മഡുറോ സര്‍ക്കാരിനുള്ള ബീജിംഗിന്റെ പിന്തുണ അവര്‍ വീണ്ടും ഉറപ്പിച്ചു. വെനിസ്വേലിയയില്‍ നിന്നും ഏറ്റവും കൂടുതല്‍ അസംസ്‌കൃത എണ്ണ വാങ്ങുന്ന രാജ്യമാണ് ചൈന, 2007 മുതല്‍ രാജ്യത്ത് പതിനായിരക്കണക്കിന് ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ട്.
‘Unacceptable violation’: Russia, China condemn US capture of Venezulean President Maduro












