യുദ്ധ ഭീതിയുടെ നിഴലില്‍: ഇറാന്‍ വ്യോമാതിര്‍ത്തി അടച്ചു; മിഡില്‍ ഈസ്റ്റിലേക്ക് അമേരിക്കന്‍ യുദ്ധക്കപ്പല്‍

യുദ്ധ ഭീതിയുടെ നിഴലില്‍: ഇറാന്‍ വ്യോമാതിര്‍ത്തി അടച്ചു; മിഡില്‍ ഈസ്റ്റിലേക്ക് അമേരിക്കന്‍ യുദ്ധക്കപ്പല്‍

ടെഹ്‌റാന്‍: അമേരിക്ക ഇറാനു മേല്‍ ആക്രമണം നടത്തുമെന്ന സൂചനകള്‍ പുറത്തുവന്നതിനു പിന്നാലെ പിരിമുറുക്കം അതിരൂക്ഷമാകുന്നു. ഇന്നു രാവിലെ ഇറാന്‍ തങ്ങളുടെ വ്യോമ പാത അടച്ചു, ജോര്‍ജിയ യിലെ ടിബിലിസിയില്‍ നിന്ന് ഡല്‍ഹിയി ലേക്കുള്ള ഇന്‍ഡിഗോ വിമാനമാണ് ഇറാൻ വ്യോമപാത അടയ്ക്കുന്നതിനു മുമ്പ് കടന്നു പോയ അവസാനത്തെ ഇന്റര്‍നാഷ്ണല്‍ വിമാനം.

വ്യോമപാത അടച്ചതോടെ വിമാന സര്‍വീസുകള്‍ മുടങ്ങാന്‍ സാധ്യതയുണ്ട്.  ലൈവ് ഫ്‌ലൈറ്റ് ട്രാക്കിംഗ് സൈറ്റായ ഫ്‌ലൈറ്റ്‌റാഡാര്‍24 പ്രകാരം, ഇന്‍ഡിഗോ ഫ്‌ലൈറ്റ് 6E1808 പുലര്‍ച്ചെ 2.35 ഓടെ വിമാനം ഇറാനിയന്‍ വ്യോമാതിര്‍ത്തി കടന്നു.

പ്രതിഷേധങ്ങള്‍ക്കിടെ ഇറാനിലെ സ്ഥിതി ദിനംപ്രതി വഷളായി ക്കൊണ്ടി രിക്കു കയാണ്. ഇറാനുമേല്‍ യുഎസിന്റെ സമ്മര്‍ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായി ദക്ഷിണ ചൈനാ കടലില്‍ നിന്ന് മിഡില്‍ ഈസ്റ്റിലേക്ക് യുഎസ് കപ്പല്‍പ്പട നീങ്ങുതായും റിപ്പോര്‍ട്ട് പുറത്തുവന്നു.

യുഎസ് ആക്രമണത്തിന്റെ മുന്നോടി യായാണോ അതോ സംമ്മര്‍ദ്ദം ശക്തമാ ക്കുന്നതിന്റെ ഭാഗമയാണോ അമേരിക്ക ഇത്തരം നീക്കം നടത്തുന്നതെന്ന ചോദ്യവും ഉയരുന്നു.ഇറാന്റെ വ്യോമാതിര്‍ത്തി അട യ്ക്കലും ചില സൂചനകള്‍ നല്കു ന്നതായാ ണ് അന്താരാഷ്ട്ര പ്രതിരോധ വിദഗ്ധരുടെ അഭിപ്രായം.

ഇറാന്‍ വ്യോമ പാത അട ച്ചതോടെ അന്താരാഷ്ട്ര വിമാന സര്‍ വീസുകളും പ്രതിസന്ധിയിലായി. പല അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ക്കും അവരുടെ റൂട്ടുകള്‍ മാറ്റേണ്ടിവന്നു.

നിലവിലെ യുഎസ് സൈനിക സാന്നിധ്യവും ഇറാന്റെ വ്യോമാതിര്‍ത്തി അടച്ചിടലും ആഗോള സുരക്ഷയ്ക്ക് ഗുരുതരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുകയെന്നു വ്യക്തം.
Under the shadow of war fears: Iran closes airspace; American warship heads to the Middle East

Share Email
LATEST
More Articles
Top