പരമാധികാര രാജ്യത്തിനെതിരേ ഏകപക്ഷീയമായി ആക്രമണം നടത്തുന്നത് അന്താരാഷ്ട്ര നിയമലംഘനം: ട്രംപിന്റെ വെനസ്വേലിയന്‍ നടപടിക്കെതിരേ പ്രതികരണവുമായി മംദാനി

പരമാധികാര രാജ്യത്തിനെതിരേ ഏകപക്ഷീയമായി ആക്രമണം നടത്തുന്നത് അന്താരാഷ്ട്ര നിയമലംഘനം: ട്രംപിന്റെ വെനസ്വേലിയന്‍ നടപടിക്കെതിരേ പ്രതികരണവുമായി മംദാനി

ന്യൂയോര്‍ക്ക്: വെനസ്വേലിയന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അറസ്റ്റ് ചെയ്ത ട്രംപ് ഭരണകൂടത്തിന്റെ നിലപാടിനെതിരേ രൂക്ഷ വിമര്‍ശനവുമായി ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനി. വെനസ്വേലിയയ്‌ക്കെതിരേയുളള ഏകപക്ഷീയമായ ആക്രമണത്തെ യുദ്ധപ്രവൃത്തിയെന്നാണ് മംദാനി വിശേഷിപ്പിച്ചത്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള നേരിട്ടുള്ള സംഭാഷണത്തില്‍ തന്റെ എതിര്‍പ്പ് അറിയിച്ചതായി മംദാനി പറഞ്ഞു.

ഒരു പരമാധികാര രാഷ്ട്രത്തെ ഏകപക്ഷീയമായി ആക്രമിക്കുന്നത് യുദ്ധപ്രവൃത്തിയും ഫെഡറല്‍അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണെന്നു മംദാനി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു. ‘ഭരണമാറ്റത്തിനായുള്ള ഈ നഗ്‌നമായ ശ്രമം വിദേശത്തുള്ളവരെ മാത്രമല്ല, ന്യൂയോര്‍ക്ക് നിവാസികളെ നേരിട്ട് ബാധിക്കും. ഈ നഗരത്തെ സ്വന്തം വാസസ്ഥലമായി കാണുന്ന പതിനായിരക്കണക്കിന് വെനിസ്വേലക്കാര്‍ ഉള്‍പ്പെടെ. എന്റെ ശ്രദ്ധ അവരുടെ സുരക്ഷയിലും ഓരോ ന്യൂയോര്‍ക്കുകാരന്റെയും സുരക്ഷയിലുമാണ്, എന്റെ ഭരണകൂടം സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയും പ്രസക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നത് തുടരും’ എന്ന് മംദാനി തുടര്‍ന്നും പ്രതികരിച്ചു.

ശനിയാഴ്ച വെനിസ്വേലയുടെ തലസ്ഥാനമായ കാരക്കാസില്‍ ആക്രമണത്തിലൂടെ പിടികൂടിയ മഡുറോയും ഭാര്യ സിലിയ ഫ്‌ലോറസും ന്യൂയോര്‍ക്കില്‍ ഇരുവരും ക്രിമിനല്‍ കുറ്റങ്ങള്‍ നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു, മഡുറോയെ അധികാരത്തില്‍ നിന്ന് നീക്കിയതായും യുഎസ് താല്‍ക്കാലികമായി രാജ്യം ഭരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

വെനിസ്വേലിയയുടെ ഭരണം താത്കാലികമായി അമേരിക്ക നിയന്ത്രിക്കുമെന്നു ട്രംപ് പ്രതികരിച്ചിരുന്നു. സുരക്ഷിതവും ഉചിതവും നീതിയുക്തവുമായ ഒരു മാറ്റം സാധ്യമാകുന്നതുവരെ ഞങ്ങള്‍ രാജ്യം ഭരിക്കുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. വെനസ്വേലിയ അമേരിക്കക്കാരുടെ ജീവിതം നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വന്‍തോതിലുള്ള മയക്കുമരുന്ന് കടത്ത് സംഘടിപ്പിച്ചതായി അമേരിക്ക ആരോപിച്ചിരുന്നു.

Unilateral attack on a sovereign country is a violation of international law: Mandani responds to Trump’s Venezuelan action

Share Email
LATEST
More Articles
Top