500 ശതമാനം താരിഫ് ഭീഷണിക്കു പിന്നാലെ ഇന്ത്യ റഷ്യന്‍ എണ്ണവാങ്ങല്‍ നിര്‍ത്തിയെന്ന അവകാശവാദവുമായി അമേരിക്ക

500 ശതമാനം താരിഫ് ഭീഷണിക്കു പിന്നാലെ ഇന്ത്യ റഷ്യന്‍ എണ്ണവാങ്ങല്‍ നിര്‍ത്തിയെന്ന അവകാശവാദവുമായി അമേരിക്ക

വാഷിംഗ്ടണ്‍: റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരേ 500 ശതമാനം നികുതി ചുമത്തുമെന്ന അമേരിക്കന്‍ ഭീഷണിക്കു പിന്നാലെ ഇന്ത്യ റഷ്യയില്‍ നിനനുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിയതായ അവകാശവാദവുമായി അമേരിക്കന്‍ ട്രെഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് രംഗത്ത്.

ട്രംപ് ഭരണകൂടം 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങല്‍ കുറച്ചെന്നും ഇപ്പോള്‍ എണ്ണവാങ്ങല്‍ പൂര്‍ണമായും നിര്‍ത്തിയെന്നും ബെസന്റ് അവകാശപ്പെട്ടു.എന്നാല്‍ റഷ്യ ഉപരോധ ബില്ലിനെക്കുറിച്ച് ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും ബില്ലുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും വികസനങ്ങളും ശ്രദ്ധയോടെ വിലയിരുത്തുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ കുറഞ്ഞത് 500 ശതമാനം തീരുവ ചുമത്താന്‍ അനുവദിക്കുന്ന ബില്‍ സെനറ്റില്‍ പരിഗണനയിലാണെന്ന് ബെസന്റ് പറഞ്ഞു. ഈ തീരുവ പ്രധാനമായും ലക്ഷ്യമിടുന്നത് ചൈനയെയായണെന്നും ട്രെഷറി സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. യുക്രെയ്ന്‍-റഷ്യന്‍ യുദ്ധം ആരംഭിച്ചതിന് ശേഷവും ഇന്ത്യ റഷ്യയില്‍ നിന്നും എണ്ണ വാങ്ങിയെങ്കിലും, 25 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതോടെ ഇന്ത്യ അത് കുറക്കുകയും ഇപ്പോള്‍ നിര്‍ത്തുകയും ചെയ്തുവെന്നുമാണ് ബെസന്റിന്റെ അവകാശവാദം. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ചൈനയ്ക്കെതിരെ 500 ശതമാനം വരെ തീരുവ ചുമത്താനുള്ള നീക്കമാണ് യുഎസ് ദീര്‍ഘകാലമായി പരിഗണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

US claims India stopped buying Russian oil after 500% tariff threat

Share Email
LATEST
More Articles
Top