വിദ്യാര്‍ഥി വിസയിലെത്തി യുഎസ് നിയമം ലംഘിച്ചാല്‍ നാടുകടത്തും: ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ എംബസി

വിദ്യാര്‍ഥി വിസയിലെത്തി യുഎസ് നിയമം ലംഘിച്ചാല്‍ നാടുകടത്തും: ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ എംബസി

ന്യൂഡല്‍ഹി: വിദ്യാര്‍ഥി വിസയിലെത്തിയ ശേഷം അമേരിക്കയില്‍ നിയമലംഘനം നടത്തിയാല്‍ നാടുകടത്തല്‍ ഉള്‍പ്പെടെ നേരിടേണ്ടിവരുമെന്ന് കര്‍ശന മുന്നറിയിപ്പുമായി ഇന്ത്യയിലെ അമേരിക്കന്‍ എംബസി.

ഇന്ത്യയില്‍നിന്ന് യുഎസിലേക്ക് സ്റ്റുഡന്റ് വീസയില്‍ പോകുന്ന വിദ്യാര്‍ഥികള്‍ നിയമങ്ങള്‍ ലംഘിച്ചാല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാമെന്നും പിന്നീട് ഒരിക്കലും അമേരിക്കയിലേക്ക് പ്രവേശിക്കാന്‍ കഴിയില്ലെന്നും എംബസി മുന്നറിയിപ്പ് നല്‍കി. യുഎസ് വിസ എന്നത് അവകാശമല്ലെന്നും ഒരു ആനുകൂല്യം മാത്രമാണെന്നും എംബസി വ്യക്തമാക്കി.

അമേരിക്കയിലെത്തി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അറസ്റ്റിലാവുകയോ ഏതെങ്കിലും നിയമങ്ങള്‍ നടത്തുകയോ ചെയ്താല്‍ നിങ്ങളുടെ വിസ റദ്ദാക്കപ്പെടാം കൂടാതെ ഭാവിയില്‍ അമേരിക്കന്‍ വീസയ്ക്ക് അര്‍ഹനല്ലാതാവുകയും ചെയ്യുമെന്നും എംബസി വ്യക്തമാക്കുന്നു.

US Embassy warns Indian students against deportation if they violate US law while on student visa

Share Email
Top