വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടം അമേരിക്കയിലേക്കുള്ള കുടിയേറ്റ വ്യവസ്ഥകള്‍ കര്‍ക്കശമാക്കിയതിനു പിന്നാലെ അമേരിക്കന്‍ ചരിത്രത്തില്‍ അര നൂറ്റാണ്ടിനിടെ ആദ്യമായി 2025-ല്‍ കുടിയേറ്റത്തില്‍ നെഗറ്റീവ് അവസ്ഥയുണ്ടായതായി റിപ്പോര്‍ട്ട്. ബ്രൂക്കിംഗ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ടാണ് ഇത് വ്യക്തമാക്കുന്നത്. ഭരണകൂടത്തിന്റെ കുടിയേറ്റ നയത്തിലെ അതിശക്തമായ നിയന്ത്രണമാണ് ഇത്തരത്തിലെ നെഗറ്റീവ് നെറ്റ് മൈഗ്രേഷന് കാരണമായതെന്നാണ് കണ്ടെത്തല്‍.
ഈ വര്‍ഷവും ഇതേ സ്ഥിതി തുടരാനാണ് സാധ്യത. രാജ്യത്തേയ്ക്ക് എത്തുന്ന കുടിയേറ്റക്കാരുടെ എണ്ണത്തിലെ കുറവും എമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധനകള്‍ വ്യാപകമാക്കിയതും കുടിയേറ്റക്കാര്‍ക്കിടയില്‍ അനിശ്ചിതത്വമുണ്ടാക്കുന്നു,. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്‍പ്പെടെ അമേരിക്ക മുമ്പ് നടപ്പാക്കിയിരുന്ന അഭയാര്‍ഥി പദ്ധതികള്‍ ട്രംപ് ഭരണകൂടം നിര്‍ത്തലാക്കിയതും താത്കാലിക വീസ നല്കുന്നതിലെ കുറവും നെഗറ്റീവ് നെറ്റ് മൈഗ്രേഷന് കാരണമാകുന്നു. 600000 കുടിയേറ്റക്കാരെ രാജ്യത്തുനിന്നും നീക്കം ചെയ്തതായാണ് ഹോം ലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 2025 ല്‍ രാജ്യത്തിന്റെ ഉള്‍മേഖലകളില്‍ നിന്നും അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിച്ചതായും ഇവര്‍ അവകാശപ്പെടുന്നു.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ ആക്ടില്‍ നിന്നുള്ള ധനസഹായത്തോടെ 2026-ല്‍ നീക്കം ചെയ്യലുകള്‍ വര്‍ദ്ധിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു റിപ്പോര്‍ട്ട് അനുസരിച്ച് കുടിയേറ്റ നിയന്ത്രണം അമേരിക്കന്‍ സമ്പദ്വ്യവസ്ഥയുടെ ചില മേഖലകളെ പ്രതികൂലമായി ബാധിക്കാനും സാധ്യതയുണ്ട്. ഇത് ഏറ്റവുമധികം ബാധിക്കുക കുടിയേറ്റ തൊഴിലാളികളെ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന മേഖലകളെയാവും.2025 നും 2026 നും ഇടയില്‍ ഉപഭോക്തൃ ചെലവ് 60 ബില്യണ്‍ മുതല്‍ 110 ബില്യണ്‍ ഡോളര്‍ വരെ കുറയുമെന്നും കണക്കാക്കുന്നുണ്ട്..
US, for 1st time in 50 years, experienced negative net migration in 2025: Report











