വാഷിംഗടണ്‍: യുഎസിലെ പല സംസ്ഥാനങ്ങളും കഠിന ശൈത്യത്തിലേക്ക് നീങ്ങുന്നു. മഞ്ഞുവീഴ്ച്ച അതിരൂക്ഷമായതിനു പിന്നാലെ മുന്നൊരുക്കങ്ങളുമായി ഭരണകൂടം. മഞ്ഞുവീഴ്ച്ച ഏറ്റവും രൂക്ഷമാകുക ടെക്‌സാസിലാകുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഗവര്‍ണര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
വടക്കുപടിഞ്ഞാറന്‍ ടെക്‌സാസ് മേഖലയിലാവും മഞ്ഞുവീഴ്ച്ച ഏറ്റവും കൂടുതലുണ്ടാവുക. ഇന്നു മുതല്‍ ഈ മേഖലയില്‍ മഞ്ഞുവീഴ്ച്ച തുടങ്ങും. ഈ സാഹചര്യത്തില്‍ അടിയന്തിര സഹായ സംവിധാനങ്ങളോട് എല്ലാ സജ്ജീകരണങ്ങളും ഒരുക്കാന്‍ ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് നിര്‍ദേശം നല്കി. പൊതുജനങ്ങള്‍ യാത്രങ്ങള്‍ ഉള്‍പ്പെടെ ഏറെ ജാഗ്രതയോടെ നടത്തണമെന്നും വ്യക്തമാക്കി.
ഷിക്കാഗോയിലും വരും ദിവസങ്ങളില്‍ മഞ്ഞുവീഴ്ച്ചയും ശൈത്യവും കൂടുതല്‍ ശക്തിയാര്‍ജിക്കും. ഉള്‍പ്പെടെയുള്ള മേഖലകളില്‍ ചൊവ്വാഴ്ച രാത്രി മുതല്‍ ബുധനാഴ്ച വരെ ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിനു പിന്നാലെ മേഖലയില്‍ അതിശൈത്യം അനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ട്.
ദേശീയ പാതകളായ 88,290 എന്നിവിടങ്ങളില്‍ ശക്തമായ മഞ്ഞുവീഴ്ച്ച ഉണ്ടാവും. ആറിഞ്ചു വരെ പലയിടങ്ങളിലും മഞ്ഞു വീഴാം. വെള്ളിയാ്‌ഴ്ച്ചയോടെ താപനില വലിയ തോതില്‍ താഴും. അതിശക്കമായ തണുപ്പ് അനുഭവപ്പെടുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു
US freezing: State of emergency declared in Texas; Chicago on alert













