അമേരിക്കന്‍ പൗരന്‍മാര്‍ അടിയന്തിരമായി ഇറാനില്‍ നിന്നു മടങ്ങണമെന്ന നിര്‍ദേശം നല്കി യുഎസ് ഭരണകൂടം

അമേരിക്കന്‍ പൗരന്‍മാര്‍ അടിയന്തിരമായി ഇറാനില്‍ നിന്നു മടങ്ങണമെന്ന നിര്‍ദേശം നല്കി യുഎസ് ഭരണകൂടം

വാഷിംഗ്ടണ്‍: എപ്പോള്‍ വേണമെങ്കിലും ഇറാനില്‍ വന്‍ സംഘര്‍ഷംപൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്നും ഈ സാഹചര്യത്തില്‍ ഇറാനിനുള്ള അമേരിക്കന്‍ പൗരന്‍മാര്‍ അടിയന്തിരമായി രാജ്യം വിട്ടുപോകണമെന്നു നിര്‍ദേശം നല്കി യുഎസ് ഭരണകൂടം. അമേരിക്കന്‍ പൗരന്മാരെ ഇറാനില്‍ അറസ്റ്റ് ചെയ്യാനും തടങ്കലിലാക്കാനുമുള്‍പ്പെടെയുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ഇത്തരത്തിലൊരു നിര്‍ദേശം. അമേരിക്ക ഇറാനെതിരേ നടപടികള്‍ ശക്തമാക്കുമെന്ന പ്രഖ്യാപനം നടത്തിയതിനു പിന്നാലെയാണ് ഇറാനിലെ അമേരിക്കന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കിയിട്ടുള്ളത്.

യുഎസ് പാസ്പോര്‍ട്ട് കാണിക്കുന്നതോ അമേരിക്കയുമായുള്ള ബന്ധം തെളിയിക്കുന്നതോ ആയ എന്തെങ്കിലും രേഖകള്‍ അറസ്റ്റിനു വരെ കാരണമായേക്കാം. ഇറാനില്‍ സൈന്യവും പ്രതിഷേധക്കാരും തമ്മിലുള്ള സംഘര്‍ഷം അക്രമത്തിലേക്ക് നീങ്ങിയേക്കുമെന്നും അമേരിക്കന്‍ എംബസി മുന്നറിയിപ്പ് നല്കി. ഇറാനില്‍ വ്യാപക അറസ്റ്റുകള്‍ക്കു ഉള്‍പ്പെടെയുള്ള സാധ്യയുണ്ടെന്ന മുന്നറിയിപ്പും നല്കി. അടിയന്തര മുന്‍കരുതലുകള്‍ എടുക്കാന്‍ യുഎസ് പൗരന്മാരോട് അഭ്യര്‍ത്ഥിച്ച എംബസി, ഇറാനില്‍ നിന്ന് കരമാര്‍ഗം അര്‍മേനിയയിലേക്കും തുര്‍ക്കിലേക്കും നീങ്ങാനും നിര്‍ദ്ദേശിച്ചു. ഇറാന്‍ ഭരണകൂടും സുരക്ഷാ നടപടികള്‍ ശക്തമാക്കിയതിനു പിന്നാലെ റോഡ് അടച്ചുപൂട്ടി, പൊതുഗതാഗതം വ്യാപകമായി തടസപ്പെട്ടു. രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് വിശ്ചേദിച്ചിരിക്കയാണ്. ഈ സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും അമേരിക്കന്‍ എംബസി നിര്‍ദേശം നല്കി.

നിരവധി വിമാനക്കമ്പനികള്‍ ഇറാനിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി. ജനുവരി 16 വെള്ളിയാഴ്ച വരെ നിരവധി വിമാനസര്‍വീസുകള്‍ ഉണ്ടാവില്ല. അമേരിക്കന്‍ സഹായത്തിനു കാത്തുനില്ക്കാതെ തന്നെ അടിയന്തിരമായി ഇറാനില്‍ നിന്നും മറ്റു രാജ്യങ്ങളിലേക്ക് മാറണമെന്ന നിര്‍ദേശമാണ് നല്കിയത്. രാജ്യം വിട്ടുപോകാന്‍ കഴിയാത്തവര്‍ സുരക്ഷിതമായ സ്ഥലത്തേയ്ക്ക് മാറണമെന്ന നിര്‍ദേശവും നല്കി.അമേരിക്കന്‍ പൗരത്വമുള്ള ഇറാന്‍ വംശജര്‍ക്ക് കൂടുതല്‍ പ്രതിസന്ധി ഉണ്ടാവാന്‍ സാധ്യതയുള്ളതായും ഇത്തരത്തിലുള്ളപൗരന്‍മാര്‍ ഇറാനിയന്‍ പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് ഇറാനില്‍ നിന്ന് പുറത്തുപോകണമെന്ന നിര്‍ദ്ദേശവും നല്കി.

അസര്‍ബൈജാന്‍ പ്രവിശ്യ, മധ്യ നഗരമായ അരക് എന്നിവയുള്‍പ്പെടെയുള്ള പ്രവിശ്യകളിലുടനീളം ഇറാനെ പിന്തുണച്ച് വലിയ പ്രകടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ മുന്നറിയിപ്പ് വന്നതെന്ന് പ്രസ് ടിവി റിപ്പോര്‍ട്ട് ചെയ്തു.
ഇറാനെതിരേ സൈനിക നടപടി ഉള്‍പ്പെടെ ‘എല്ലാ ഓപ്ഷനുകളും’ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരിഗണിക്കുന്നുണ്ടെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് തിങ്കളാഴ്ച പറഞ്ഞിരുന്നു. നയതന്ത്ര ബന്ധത്തിലൂടെ പരമാവധി പ്രശ്‌നപരിഹാരത്തിനായാണ് ശ്രമിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തിരുന്നു.

US government orders American citizens to leave Iran immediately

Share Email
LATEST
More Articles
Top