വാഷിംഗ്ടണ്‍: റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരില്‍ അമേരിക്ക നടത്തുന്ന താരിഫ് യുദ്ധം പുതിയ തലത്തിലേക്ക്. ഇന്ത്യയും ചൈനയും ഉള്‍പ്പെടെ റഷ്യയില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് 500 ശതമാനം വരെ നികുതി ചുമത്താനുള്ള നീക്കം സജീവമായതായും ഇത് സംബന്ധിച്ചുള്ള നിയമനിര്‍മാണത്തിന് പ്രസിഡന്റ് അനുമതി നല്കിയതായും റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം എക്‌സ് പോസ്റ്റില്‍ കുറിച്ചു.
ഈ നിയമനിര്‍മാണം, ചൈന, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളുടെ മേല്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വലിയ സ്വാധീനം നല്‍കുമെന്നു സെനറ്റര്‍ വ്യക്തമാക്കി.
യുക്രയിന്‍ സമാധാനത്തിനായി വിട്ടുവീഴ്ചകള്‍ ചെയ്യുമ്പോഴും പുടിന്‍ നിരപരാധികളെ കൊല്ലുന്നത് തുടരുന്നു. പുടിന്റെ യുദ്ധത്തിനു സാമ്പത്തീക സഹായം നല്കുന്നതിനു തുല്യമാണ് റഷ്യയില്‍ നിന്നും എണ്ണ വാങ്ങി സഹായിക്കുന്ന രാജ്യങ്ങളുടെ നടപടി. റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങളെ ശിക്ഷിക്കാന്‍ പുതിയ ബില്‍ പ്രസിഡന്റ് ട്രംപിനു അവസരമുണ്ടാക്കുമെന്നും സെനറ്റര്‍ വ്യക്തമാക്കി.
റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. റഷ്യന്‍ എ്ണ്ണ ഇറക്കുമതിയുടെ പേരില്‍ കഴിഞ്ഞ വര്‍ഷം ട്രംപ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം താരിഫ് ഈടാക്കിയിരുന്നു. ചില ഉല്‍പ്പന്നങ്ങളുടെ മൊത്തം തീരുവ 50 ശതമാനം വരെ ഉയര്‍ത്തി. ഈ നീക്കം ന്യൂഡല്‍ഹിയും വാഷിംഗ്ടണും തമ്മിലുള്ള ബന്ധത്തെ വഷളാക്കി. ഇത് പരിഹരിക്കാനായി ചര്‍ച്ച തുടരുന്നതിനിടെയാണ് പുതിയ താരിഫ് നീക്കം
US may impose 500% tariff hike on India and China next week













