വെനസ്വേല ആക്രമണത്തിന്  അമേരിക്ക തീവ്രമായ  ശബ്ദതരംഗം പുറപ്പെടുവിക്കുന്ന “അജ്‌ഞാത ” ആയുധം ഉപയോഗിച്ചതായി ആരോപണം 

വെനസ്വേല ആക്രമണത്തിന്  അമേരിക്ക തീവ്രമായ  ശബ്ദതരംഗം പുറപ്പെടുവിക്കുന്ന “അജ്‌ഞാത ” ആയുധം ഉപയോഗിച്ചതായി ആരോപണം 

വാഷിംഗ്ടൺ : നിക്കോളാസ് മഡുറോയെ പിടികൂടുന്നതിനായി അമേരിക്ക നടത്തിയ നീക്കത്തിൽ തീവ്രമായ ശബ്ദതരംഗം പുറപ്പെടുവിക്കുന്ന അജ്‌ഞാത ആയുധം ഉപയോഗിച്ചതായി വെനസ്വേലിയൻ സൈനികർ. നിഗൂഢമായ ആയുധം എന്നാണ് ഇതിനെക്കുറിച്ച് സൈനികരെ ഉദ്ധരിച്ച് മാധ്യമ റിപ്പോർട്ട്.

ജനുവരി മൂന്നിനായിരുന്നു ആക്രമണം.  വെനസ്വേലിയയിലേക്ക്  ഡ്രോണുകളും ഹെലികോപ്റ്ററുകളുംആക്രമണത്തിനായി   എത്തുന്നതിനും മുൻപേ നിഗൂഡ ആയുധത്തിൽ നിന്നും ശക്തമായ ആക്രമണം തങ്ങൾ നേരിട്ടുവെന്നാണ് വെനസ്വേലയിലെ സൈനികരുടെ പ്രതികരണം.

ഹെലികോപ്റ്ററുകൾ എത്തുന്നതിനു മുൻപേ റഡാറുകൾ നിശ്ചലമായി. തുടർന്ന് തീവ്രമായ ശബ്ദതരംഗം പുറപ്പെടുവിക്കുന്ന അജ്‌ഞാതമായ ആയുധം യുഎസ് പ്രയോഗിച്ചതായി വെനസ്വേൻ സൈനികർ വ്യക്തമാക്കുന്നു.   തങ്ങളുടെ സൈ നികരുടെ മൂക്കിൽനിന്നും രക്‌തമൊലിച്ചു, ചിലർ തളർന്നുവീണു. ഇതിനു ശേഷമാണ് യുഎസ് സൈനികർ ഹെലികോപ്റ്ററിൽ എത്തിയത്.

 നിഗുഢ ആയുധം ഉപയോഗിച്ചെന്ന റിപ്പോർട്ടുകളോടു യുഎസ് ഇതുവരെ പ്രതികരണ ങ്ങൾ ഒന്നും നടത്തിയി ട്ടില്ല.അമേരിക്കൻ  ആക്രമണത്തിൽ  100 സൈനികർ  കൊല്ലപ്പെട്ടതായി നേര ത്തെ വെനിസ്വേല വ്യക്ത മാതിയിരുന്നു.

US military says unidentified weapon used in Venezuela attack that emits intense sound waves

Share Email
LATEST
More Articles
Top