മഡുറോയെയും ഭാര്യയെയും പിടികൂടാൻ ശ്രമിക്കുന്നതിനിടെ  വീണ് പരിക്കേറ്റിരുന്നതായി റിപ്പോർട്ട്

മഡുറോയെയും ഭാര്യയെയും പിടികൂടാൻ ശ്രമിക്കുന്നതിനിടെ  വീണ് പരിക്കേറ്റിരുന്നതായി റിപ്പോർട്ട്

വാഷിങ്ടൺ: വെനസ്വേലയൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ  ഫ്ളോറസിനെയും അമേരിക്കൻ  സേന പിടികൂടുന്നതിനിടെ ഇരുവർക്കും പരിക്കേറ്റതായി റിപ്പോർട്ട്. യുഎസ് നേന പിടികൂടാൻ എത്തിയപ്പോൾ  ഇരുവരും രക്ഷപ്പെടാൻ ശ്രമം നടത്തിയെന്നും ഇതിനിടെ പരിക്കേറ്റതായും യുഎസ് സേന വ്യക്തമാക്കി .

പ്രസിഡന്റിന്റെ കൊട്ടാരത്തിൽ   ഒളിക്കാൻ  മഡുറോയും ഭാര്യ ഫ്ളോറസും ശ്രമിച്ചപ്പോഴാണ് ഇവർക്ക് പരിക്കേറ്റര്.   വാതിലിന്റെ ഫ്രെയിം വളരെ താഴ്ന്നതായിരുന്നു.  ഇരവരുടേയും തല അതിലിടിച്ചു. ഡെൽറ്റ ഫോഴ്സ‌സ് ഉദ്യോഗസ്ഥർ ഇവരെ പിടികൂടിയ ശേഷം പ്രഥമ ശുശ്രൂഷ നൽകി, ഉദ്യോഗസ്ഥ വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ, അറ്റോർണി ജനറൽ പാം ബോണ്ടി, സിഐഎ ഡയറക്‌ടർ ജോൺ റാറ്റ്ക്ലിഫ് എന്നിവരാണ് വിശദീകരണം നൽകിയത്.

മഡുറോയും ഭാര്യയും തിങ്കളാഴ്‌ കോടതിയിൽ ഹാജരായപ്പോൾ  അവർക്ക് പരിക്കേറ്റത് വ്യക്തമായിരുന്നു. തട്ടിക്കൊണ്ടുപോകുന്നതിനിടയിൽ അവർക്ക് ‘ഗുരുതരമായ പരിക്കുകൾ’ സംഭവിച്ചതായി ഫ്ലോറസിന്റെ അഭിഭാഷകൻ ജഡ്‌ജിയോട് പറഞ്ഞു.

 ആരോഗ്യം ഉറപ്പാക്കാൻ എക്സ്-റേയും പൂർണ്ണമായ ശാരീരിക പരിശോധനകളും നടത്തണണമെന്നും ‘ അഭിഭാഷകൻ അഭ്യർത്ഥിച്ചു. മഡുറോയ്ക്ക് ഇരിക്കാനും എഴുന്നേൽക്കാനും ബുദ്ധിമുട്ടു ണ്ടായിരുന്നതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോടതിയിൽനിന്നുള്ള ഫ്ളോറസിന്റെ ചിത്രങ്ങളിൽ തലയിൽ ബാൻഡേജുകളോടെയുള്ളതായിരുന്നു. 

 US officials reveal President Maduro and his wife Flora suffered head injuries during an attempted capture raid 

Share Email
Top