വെനസ്വേലിയയിൽ യുഎസ്  ഭരിക്കുമെന്ന ട്രംപിന്റെ നിലപാട് തിരുത്തി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി  

വെനസ്വേലിയയിൽ യുഎസ്  ഭരിക്കുമെന്ന ട്രംപിന്റെ നിലപാട് തിരുത്തി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി  

വാഷിങ്ടൻ : വെനസ്വേലിയയിൽ ഭരണം തൽക്കാലം അമേരിക്ക നടത്തുമെന്ന ട്രംപിന്റെ പ്രസ്താവന തിരുത്തിക്കൊണ്ട് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി രംഗത്ത്.  കഴിഞ്ഞദിവസം വെനസ്വേലിയൻ .പ്രസിഡന്റ്  നിക്കോളാസ് മഡുറോയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു ഭരണം തക്കാലം അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രസ്താവന യുഎസ് പ്രസിഡന്റ് ട്രംപ് നടത്തിയത്

ഒരു ദിവസത്തിനുള്ളിൽ ആണ് ഈ പ്രസ്താവന തിരുത്തിക്കൊണ്ട് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ.രംഗത്ത് വന്നത്. വിശ്വാസ്യ തയുമുള്ള ഒരു നേതാവിനെ തിരഞ്ഞെ ടുക്കുന്നതു വരെ വെനസ്വേലയുടെ ഭരണം അമേരിക്ക നടത്തുമെന്നായിരുന്നു  യുഎസ് പ്രസിഡന്റ്റിന്റെ പ്രഖ്യാപനം. എന്നാൽ ഈ പ്രഖ്യാപനത്തിനെതിരെ ലോക രാജ്യങ്ങൾ ക്കുള്ളിൽ നിന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

വെനസ്വേലയുടെ ദൈനംദിന ഭരണത്തിനു അമേരിക്കയ്ക്ക് യാതൊരു ഉദ്ദേശവും ഇല്ലെന്ന്  മാർക്കോ റൂബിയോ ഒരു യുഎസ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി..  ലഹരികടത്ത് ഉൾപ്പെ ടെയുള്ള കാര്യങ്ങളിൽ മാറ്റം കൊണ്ടു വരുമെന്നും റൂബിയോ പറഞ്ഞു. 

 ശനിയാഴ്ച്‌ച ഫ്ലോറിഡയിൽ നടത്തിയ പത്രസമ്മേളനത്തിൽ വെനസ്വേലയെ യുഎസ് ഭരിക്കുമെന്നുള്ള സൂചനയാണ് ട്രംപ് നൽകിയത്. എന്നാൽ ട്രംപ് ഉദ്ദേശിച്ചത്. നിലവിലുള്ള ഉപരോധങ്ങൾ ഫലപ്രദമായി നടപ്പിലാക്കും എന്നാണെന്ന് റൂബിയോ തിരുത്തി  . വെനസ്വേലയുടെ എണ്ണ ടാങ്കറുകൾ ഉപരോധിക്കുന്നത് തുടരുമെന്ന സൂചനയും അദ്ദേഹം നൽകി.

US Secretary of State reverses Trump’s stance on US rule in Venezuela

Share Email
LATEST
Top