swayamvara
pulimoottil

ഗ്രീന്‍ലാന്‍ഡിലെ പ്രധാന സൈനീക താവളങ്ങളില്‍ വിമാനങ്ങള്‍ വിന്യസിക്കാന്‍ അമേരിക്ക

ഗ്രീന്‍ലാന്‍ഡിലെ പ്രധാന സൈനീക താവളങ്ങളില്‍ വിമാനങ്ങള്‍ വിന്യസിക്കാന്‍ അമേരിക്ക

വാഷിംഗ്ടണ്‍: ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കാനുളള നടപടികള്‍ വേഗത്തിലാക്കി ട്രംപ് ഭരണകൂടം. യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതിഷേധങ്ങള്‍ക്കിടെ ഗ്രീന്‍ലാന്‍ഡിലെ പ്രധാന സൈനീക താവളങ്ങളില്‍ അമേരിക്കന്‍ വിമാനങ്ങള്‍ വിന്യസിക്കുമെന്നു യുഎസ് സൈന്യം വ്യക്തമാക്കി. ഈ മേഖലയിലെ തങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുമെന്നു ട്രംപ് വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇപ്പോള്‍ ഇത്തരത്തിലൊരു നീക്കം നടക്കുത്.

ഗ്രീന്‍ലാന്‍ഡിലെ പിറ്റുഫിക് സ്‌പേസ് ബേസിലേക്ക് സൈനിക വിമാനങ്ങള്‍ ഉടന്‍ എത്തുമെന്ന് നോര്‍ത്ത് അമേരിക്കന്‍ ഏറോസ്‌പേസ് ഡിഫന്‍സ് കമാന്‍ഡ് അറിയിച്ചു. പ്രാദേശിക പ്രതിരോധ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായാണ് ഈ വിന്യാസമെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇതിനു ഏറെ പ്രത്യേകതയുണ്ട് വിമാനമിറക്കല്‍ സംബന്ധിച്ച് ഗ്രീന്‍ലാന്‍ഡ് സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിച്ചിട്ടുണ്ടെന്നും നോര്‍ത്ത് അമേരിക്കന്‍ ഏറോസ്‌പേസ് ഡിഫന്‍സ് കമാന്‍ഡ് വ്യക്തമാക്കി.

ഇതിനിടെ ഗ്രീന്‍ലാന്‍ഡ് വിട്ടുനല്കാന്‍ ഡെന്മാര്‍ക്ക് തയാറായില്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മേല്‍ കടുത്ത വ്യാപാര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന ് ട്രംപിന്റെ ഭീഷണി ട്രംപ് കൂടുതല്‍ ശക്തമാക്കി. ഫെബ്രുവരി ഒനന്ു മുതല്‍ 10 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്നും ജൂണ്‍ മാസത്തോടെ ഇത് 25 ശതമാനമായി ഉയര്‍ത്തുമെന്നുമാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡെന്മാര്‍ക്ക്, നോര്‍വേ, സ്വീഡന്‍, ഫ്രാന്‍സ്, ജര്‍മ്മനി, യുകെ, നെതര്‍ലാന്‍ഡ്സ്, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ക്കെതിരെയാണ് ഈ ഭീഷണി. ഗ്രീന്‍ലാന്‍ഡ് വില്‍ക്കുന്ന കാര്യത്തില്‍ ധാരണയാകുന്നത് വരെ ഈ നിയന്ത്രണങ്ങള്‍ തുടരുമെന്ന് ട്രംപ് ആവര്‍ത്തിച്ചു.

ട്രംപിന്റെ നീക്കത്തിനെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഗ്രീന്‍ലാന്‍ഡ് വില്‍ക്കാനുള്ളതല്ലെന്നു യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ് റോബര്‍ട്ട മെറ്റ്സോള വ്യക്തമാക്കി. ഡെന്മാര്‍ക്കിനും ഗ്രീന്‍ലാന്‍ഡിലെ ജനങ്ങള്‍ക്കും യൂറോപ്പ് പൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ടെന്നും ഗ്രീന്‍ലാന്‍ഡിന്റെ പരമാധികാരത്തെ ബഹുമാനിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിനിടെ പ്രതിരോധം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഡെന്മാര്‍ക്ക് കൂടുതല്‍ സൈന്യത്തെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ചു

US to deploy aircraft to key military bases in Greenland

Share Email
LATEST excelnclexrn
Top