വാഷിംഗ്ടണ്‍: പലവട്ടം മുന്നറിയിപ്പ് നല്കിയ ശേഷം ഒടുവില്‍ വ്യാഴാഴ്ച്ച അമേരിക്ക ലോകാര്യോഗ്യ സംഘടനയില്‍ നിന്നും പൂര്‍ണമായി പിന്‍മാറി. രണ്ടാം വട്ടം അമേരിക്കന്‍ പ്രസിഡന്റ് ആയതിനു ശേഷം തുടര്‍ച്ചയായി ട്രംപ് ഭരണകൂടവും ലോകാരോഗ്യ സംഘടനയും തമ്മില്‍ കലഹം രൂക്ഷമായിരുന്നു. ഇതിനൊടുവിലാണ് യുഎസ് ലോകാരോഗ്യ സംഘടനയില്‍ നിന്നുള്ള പിന്‍മാറ്റം വ്യാഴാഴ്ച്ച ഔദ്യോഗീകമായി പ്രഖ്യാപിച്ചത്.
കോവിഡ്-19 മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ സംഘടന പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് ട്രംപ് ഭരണകൂടത്തിന്റെകടുത്ത തീരുമാനം. പ്രസിഡന്റ് ് ട്രംപ് പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ പിന്മാറ്റം.
ലോകാരോഗ്യ സംഘടനയുമായുള്ള സഹകരണം പൂര്‍ണമായും അവസാനിപ്പിക്കാനാണ് യുഎസ് തീരുമാനമെന്നും ‘സംഘടനയില്‍ നിരീക്ഷകനായി തുടരാനോ ഭാവിയില്‍ വീണ്ടും അംഗമാകാനോ താത്പര്യമില്ലെന്നും ഉന്നത യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.രോഗനിരീക്ഷണത്തിനും പൊതുജനാരോഗ്യ സംരക്ഷണത്തിനുമായി മറ്റ് രാജ്യങ്ങളുമായി നേരിട്ട് സഹകരിക്കാനാണ് അമേരിക്കയുടെ നീക്കം.
അമേരിക്കന്‍ നിയമപ്രകാരം, ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറുന്നതിന് ഒരു വര്‍ഷം മുമ്പ് നോട്ടീസ് നല്‍കുകയും കുടിശ്ശികയുള്ള ഏകദേശം 260 ദശലക്ഷം ഡോളര്‍ (ഏകദേശം 2100 കോടി രൂപ) അടയ്ക്കുകയും വേണം. എന്നാല്‍, ഈ തുക അടയ്‌ക്കേണ്ടതില്ലെന്നും അമേരിക്കന്‍ ജനത ഇതിനകം തന്നെ ആവശ്യത്തിലധികം നല്‍കിക്കഴിഞ്ഞതായും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് വ്യക്തമാക്കി.
സംഘടനയുടെ പരാജയം മൂലം അമേരിക്കയ്ക്ക് ട്രില്യണ്‍ കണക്കിന് ഡോളറിന്റെ സാമ്പത്തിക നഷ്ടം ഉണ്ടായതായും അവര്‍ ആരോപിച്ചു. ജനീവയിലെ ഡബ്ല്യുഎച്ച്ഒ ആസ്ഥാനത്തിന് മുന്നിലുണ്ടായിരുന്ന അമേരിക്കന്‍ പതാക വ്യാഴാഴ്ച നീക്കം ചെയ്തു.യുഎസ് പിന്‍മാറ്റം ലോകാരോഗ്യ സംഘടനയെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സംഘടനയുടെ മൊത്തം ഫണ്ടിന്റെ 18 ശതമാനവും നല്‍കിയിരുന്നത് അമേരിക്കയായിരുന്നു. . ഫണ്ട് കുറഞ്ഞതോടെ മാനേജ്മെന്റ് ടീമിനെ പകുതിയായി കുറയ്ക്കാനും ഈ വര്‍ഷം പകുതിയോടെ ജീവനക്കാരുടെ എണ്ണത്തില്‍ നാലിലൊന്ന് കുറവ് വരുത്താനും സംഘടന നിര്‍ബന്ധിതരായി.അമേരിക്കന്‍ തീരുമാനം ആഗോള ആരോഗ്യ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
US withdraws from World Health Organization: US flag removed from WHO headquarters












