കാരക്കസ്: വെനസ്വേലിയൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടാനുള്ള അമേരിക്കൻ സൈനിക നടപടിയിൽ 100 പേർ കൊല്ലപ്പെട്ടതായി വെനസ്വേല. ആഭ്യന്തര മന്ത്രി ഡിയോസ്ദാഡോ കാബെല്ലോയാണ് ഇക്കാര്യമറിയിച്ചത്.
ശനിയാഴ്ച നടന്ന യുഎസ് സൈനിക നടപടിയിൽ വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ കാലിന് പരിക്കേറ്റതായും മഡുറോയ്ക്കൊപ്പം അറസ്റ്റിലായ ഭാര്യ സിലിയ ഫ്ലോറസിന് തലയ്ക്ക് പരിക്കേറ്റതായും കാബെല്ലോ വ്യക്തമാക്കി.
സൈനിക നടപടിയിൽ 22 സൈനികരുടെ മരണവിവരങ്ങൾ അധികൃതർ നേരത്തെ പുറത്തുവിട്ടിരുന്നു. 32 ക്യൂബൻ സൈനികരും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ക്യൂബൻ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മരിച്ച സൈനീകരുടെ പുതിയ വിവരങ്ങൾ പുറത്തുവന്നത്.
ഇതിനിടെ രണ്ട് എണ്ണക്കപ്പലുകൾ അമേരിക്ക പിടിച്ചെടുത്തു. ട്രംപിന്റെ വെനസ്വേലൻ എണ്ണക്കപ്പലുകൾ നിയന്ത്രിക്കാനും ഉപരോധം ശക്തമാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. റഷ്യയുടെ പതാകയേന്തി സഞ്ചരിച്ച ഒരു കപ്പലും ഇതിൽ ഉൾപ്പെടുന്നു. ഉപരോധം നേരിടുന്ന വെനസ്വേലൻ ക്രൂഡ് ഓയിൽ കൊണ്ടുപോകുന്ന കപ്പലുകളെ ലക്ഷ്യമിട്ട് യുഎസ് നീക്കം കൂടുതൽ ശക്തമാക്കി
Venezuela says 100 killed in US military operation to capture Maduro













