സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച നൊബേല്‍ പുരസ്‌കാരം ട്രംപിന് സമ്മാനിച്ചെന്ന് വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊരീന മച്ചാഡോ: പുരസ്‌കാരം കൈമാറ്റത്തിന് അംഗീകാരമില്ലെന്നു നൊബേല്‍ പുരസ്‌കാര സമിതി

സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച നൊബേല്‍ പുരസ്‌കാരം ട്രംപിന് സമ്മാനിച്ചെന്ന് വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊരീന മച്ചാഡോ: പുരസ്‌കാരം കൈമാറ്റത്തിന് അംഗീകാരമില്ലെന്നു നൊബേല്‍ പുരസ്‌കാര സമിതി

വാഷിംഗ്ടണ്‍: സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് തനിക്കു ലഭിച്ച നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സമ്മാനിച്ചതായി വെനസ്വേലിയന്‍ പ്രതിപക്ഷനേതാവ് മരിയ കൊരീന മച്ചാഡോ. നൊബേല്‍ സമ്മാന ജോതാവായതിനു ശേഷം ആദ്യമായി പ്രസിഡന്റ് ്ട്രംപുമായി കൂടിക്കാഴ്്ച്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നുപ മച്ചാഡോ.

വൈറ്റ് ഹൗസില്‍ വെച്ചായിരുന്നു ഇരുവരുടേയും കൂടിക്കാഴച്ച. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തട്ടിക്കൊണ്ടുപോകാന്‍ ട്രംപ്നി ര്‍ദ്ദേശം നല്‍കിയതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച്ച എന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു. നേരിട്ടുള്ളകൂടിക്കാഴ്ച മികച്ചതായിരുന്നു എന്നായിരുന്നു മച്ചാഡോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഇരുവരും തമ്മില്‍ അടച്ചിട്ട മുറിയില്‍ ഒരു മണിക്കൂറിലധികം ചര്‍ച്ച നടത്തി.

കൂടിക്കാഴ്ച്ച മികച്ചതെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. വെനസ്വേലിയന്‍ സ്വാതന്ത്ര്യത്തിനുപ്രസിഡന്റ് ട്രംപ് നല്കുന്ന പിന്തുണയ്ക്കുളള അംഗീകാരമായാണു തനിക്കു ലഭിച്ച മെഡല്‍ ട്രംപിന് കൈമാറുന്നതെന്നും മച്ചാഡോ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മച്ചാഡോ നൊബേല്‍മെഡല്‍ കൈമാറ്റം നടത്തിയെന്ന വാര്‍ത്തയോട് പ്രതികരണവുമായി നോര്‍വീജിയന്‍ നൊബേല്ഡ പുരസ്‌കാരസമിതി രംഗത്തെത്തി. നൊബേല്‍ പുരസ്‌കാരം മറ്റൊരാള്‍ക്ക് കൈമാറാനോ പങ്കുവെയ്ക്കാനോ കഴിയില്ലെന്നു പുരസ്‌കാര സമിതി കൂട്ടിച്ചേര്‍ത്തു.

കാരക്കാസിലെ കനത്ത സുരക്ഷാ സവിധാനങ്ങളെ ഭേദിച്ച് യുഎസ് സേന മഡുറോയെയും ഭാര്യയെയും പിടികൂടി ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളിലാണ് ഈ കൂടിക്കാഴ്ച. ട്രംപും അദ്ദേഹത്തിന്റെ ഉന്നത ഉപദേഷ്ട്ടാക്കളും മഡുറോയുടെ വൈസ് പ്രസിഡന്റായിരുന്ന ആക്ടിങ് പ്രസിഡന്റ്‌റ് ഡെല്‍സി റോഡ്രിഗസിനൊപ്പം പ്രവര്‍ത്തിക്കാന്‍ സന്നദ്ധത അറിയിച്ചതിനെ തുടര്‍ന്നാണ് കൂടിക്കാഴ്ച്ച

വെനസ്വേലന്‍ പ്രതിപക്ഷ നേതാവും ദേശീയ അസംബ്ലി അംഗവുമായ മരിയ കൊറിന മച്ചാഡോ 2002ലാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. അലക്‌സാന്‍ഡ്രോ പ്ലാസിനൊപ്പം രാഷ്ട്രീയത്തില്‍ സജീവമായ മച്ചാഡോ പിന്നീട് വെന്റെ വെനസ്വേല പാര്‍ട്ടിയുടെ ദേശീയ കോര്‍ഡിനേറ്ററായി. 2012ല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

Venezuelan opposition leader Maria Corina Machado says she gave her Nobel Peace Prize to Trump: Nobel Prize Committee says exchange of award is not authorized

Share Email
LATEST
More Articles
Top