വാഷിംഗ്ടൺ,: ആഭ്യന്തര കലാപം രൂക്ഷമായിരിക്കുന്ന ഇറാനിൽ അമേരിക്കൻ സൈനിക നടപടി ഉടൻ എന്ന് സൂചന. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്
ഇറാനിൽ തുടർച്ചയായ ദിവസങ്ങളിൽ നടക്കുന്ന പ്രക്ഷോഭത്തെ നേരിടാൻ കർശനനടപടികളുമായി ഖമേനിയ ഭരണകൂടം മുന്നോട്ടുനീങ്ങുന്നതിനിടെ 24 മണിക്കൂറിനുള്ളിൽ ഇറാനിൽ യുഎസ് ആക്രമണമുണ്ടായേക്കുമെന്ന വാർത്തയാണ് പുറത്തുവന്നിട്ടുള്ളത്.
ഇറാനിൽ ട്രംപ് ഭരണകൂടം സൈനിക നടപടികൾ ഉറപ്പിച്ചെന്നും ഇനി അത്എപ്പോൾ മാത്രമാണെന്നാണ് അറിയാനുള്ളതെന്ന് ഇസ്രയേൽ കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സസ് റിപ്പോർട്ട് ചെയ്തു. അമേരിക്കയുടെ സുഹൃത്ത് രാജ്യമായ ഖത്തർ അനുരഞ്ജന നീക്കവുമായി രംഗത്തുണ്ട്. ഇറാൻ ഉന്നത സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് അബ്‌ദുറഹ്‌മാൻ അൽത്താനി യുമായി ചർച്ച നടത്തി.
ഇറാൻ വിദേശകാര്യമന്ത്രി തുർക്കി, യുഎഇ വിദേശകാര്യമന്ത്രിമാരുമായും ചർച്ച നടത്തി. അമേരിക്ക-ഇറാനുമായുള്ള നയതന്ത്രതല ചർച്ചകൾ നിർത്തിവച്ചത് സംഘർഷഭീതി വർധിപ്പിക്കുന്നു. അതിനിടെ, ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ വിദേശ ഇടപെടൽ പാടില്ലെന്ന് റഷ്യയും ചൈനയും ആവശ്യപ്പെട്ടു.
ഇതിനിടയ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 18,137 പേർ അറസ്‌റ്റിലായായെന്നാണ് യുഎസ് ആസ്‌ഥാനമായ ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസി പുറത്തുവിട്ട റിപ്പോർട്ട്..
War or not… US military action in Iran to be reported soon










