‘അവന്‍ ആത്മഹത്യ ചെയ്യുമെന്നു ഞാന്‍ വിശ്വസിക്കില്ല’: ഐസിഇ തടങ്കലില്‍ മരണപ്പെട്ട നിക്കരാഗ്വന്‍ പൗരന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നു ബന്ധുക്കള്‍

‘അവന്‍ ആത്മഹത്യ ചെയ്യുമെന്നു ഞാന്‍ വിശ്വസിക്കില്ല’: ഐസിഇ തടങ്കലില്‍ മരണപ്പെട്ട നിക്കരാഗ്വന്‍ പൗരന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നു ബന്ധുക്കള്‍

വാഷിംഗ്ടണ്‍: ഐസിഇ തടങ്കല്‍ കേന്ദ്രത്തില്‍ മരണപ്പെട്ട നിലയില്‍ കാണപ്പെട്ട നിക്കരാഗ്വന്‍ പൗരന്‍ വിക്ടര്‍ മാനുവല്‍ ഡയസിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നു ബന്ധുക്കള്‍. അവന്‍ ജീവനൊടുക്കുമെന്നു ഒരിക്കലും വിശ്വസിക്കില്ലെന്നു മരണപ്പെട്ട യുവാവിന്റെ കുടുംബം വ്യക്തമാക്കുന്നു.

ടെക്‌സസിലെ ഐസിഇ തടങ്കല്‍ കേന്ദ്രത്തില്‍ മരിച്ച മാനുവലിന്റെ കുടുംബം അദ്ദേഹത്തിന്റെ മരണം ആത്മഹത്യയായിരിക്കാമെന്ന ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിന്റെ നിരീക്ഷണത്തിനെതിരേ രംഗത്തുവന്നു. ഈ മാസം 14 ന് എല്‍പാസോയിലെ ക്യാമ്പ് ഈസ്റ്റ് മൊണ്ടാനയില്‍ തടങ്കല്‍ മുറിയില്‍ അബോധാവസ്ഥയിലും പ്രതികരണശേഷിയില്ലാതെയും’ വിക്ടര്‍ മാനുവല്‍ ഡയസ് കണ്ടെത്തിയതിനെത്തുടര്‍ന്ന് അദ്ദേഹം ഐസിഇ കസ്റ്റഡിയില്‍ മരിച്ചുവെന്ന് ഡിഎച്ച്എസ് ഒരു പത്രക്കുറിപ്പില്‍ പറഞ്ഞു.

‘മരണത്തിന്റെ ഔദ്യോഗിക കാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നു അധികൃതര്‍ പറയുമ്പോഴും അവര്‍ സംഭവത്തെ ‘ആത്മഹത്യയാണെന്നു ഇതിനോടകം മുദ്രകുത്തിയതായി ഡയസിന്റെ കുടുംബം എബിസി ന്യൂസിനോട് പറഞ്ഞു, അദ്ദേഹം ആത്മഹത്യ ചെയ്തതായി വിശ്വസിക്കുന്നില്ലെന്നും കൂടുതല്‍ അന്വേഷണം ആവശ്യപ്പെടുന്നുവെന്നും. ഇവര്‍ കൂട്ടിച്ചേര്‍ത്തു

ഈ തടങ്കല്‍ കേന്ദ്രത്തില്‍ ഒരു വര്‍ഷത്തിനിടെ മരിക്കുന്ന മൂന്നാമത്തെ തടവുകാരനാണ് മാനുവല്‍ ഡയസ്. ാനുവല്‍ ഡയസിന്റെ പോസ്റ്റ്മോര്‍ട്ടം നടത്തുന്നില്ലെന്നത്തില്‍ കുടംബം ആശങ്ക പ്രകടിപ്പിച്ചു.

We don’t believe he would commit suicide: Relatives demand mystery be solved over death of Nicaraguan man who died in ICE custody

Share Email
Top