വത്തിക്കാന്‍: പുതുവര്‍ഷത്തില്‍ ദൈവത്തില്‍ ശരണപ്പെട്ട് ഓരോരുത്തരും മുന്നോട്ടു പോകണമെന്നു ലിയോ പതിനാലാമന്‍ മാര്‍പാപ്പ. 2025 ലെ അവസാന ദിവസത്തിലെ പൊതുകൂടിക്കാഴ്ച്ചയില്‍ വിശ്വാസികളെ അഭിസംബോധന ചെയ്താണ് മാര്‍പാപ്പ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.
വിശുദ്ധ പൗലോസ് എഫേസോസുകാര്‍ക്ക് എഴുതിയ ലേഖനം മൂന്നാം അദ്ധ്യായം ഇരുപതും ഇരുപത്തിയൊന്നും വാക്യങ്ങളെ ആധാരമാക്കിയായിരുന്നു പാപ്പാ നടത്തിയ പ്രസംഗം. പ്രത്യാശയുടെ ജൂബിലിവര്‍ഷത്തില്‍ നിരവധി വിശ്വാസികളുടെ തീര്‍ഥാടനം പോലുള്ള സന്തോഷകരമായ അനുഭവങ്ങളും പ്രിയപ്പെട്ട ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം, ലോകത്തെ പിടിച്ചുലയ്ക്കുന്ന യുദ്ധ സാഹചര്യങ്ങള്‍ എന്നിവപോലുള്ള വേദനാ ജനകമായ അനുഭ വങ്ങളുമുണ്ടായി.
സന്തോഷവും ദുഃഖവുമെല്ലാം ദൈവത്തിനു സമര്‍പ്പിക്കാനും കൃപയുടെയും കരുണയുടെയും അദ്ഭുതങ്ങള്‍ വര്‍ഷിക്കപ്പെടാന്‍ ദൈവത്തോട് അപേക്ഷിക്കാനും സഭ വിശ്വാസികളെ ആഹ്വാനം ചെയ്യുന്നു.
കര്‍ത്താവ് നമുക്കായി കഴിഞ്ഞ വര്‍ഷം ചെയ്തുതന്ന കാര്യങ്ങളെക്കുറിച്ച് വിചിന്തനം ചെയ്യണം. ഇതോടൊപ്പം സത്യസന്ധമായി ആത്മപരിശോധന നടത്താനും അവി ടുന്ന് നമുക്കു നല്‍കിയ ദാനങ്ങളോടുള്ള നമ്മുടെ പ്രതികരണം എപ്രകാരമായിരുന്നുവെന്ന് വിലയിരുത്താനും സാധിക്കണം.
ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും പത്രോസിന്റെ കല്ലറയ്ക്കരികിലെത്തി പ്രാര്‍ഥിക്കാനും ക്രിസ്തുവിനോടൊപ്പ മായിരിക്കാനുള്ള അവരുടെ തീരുമാനം ഉറപ്പിക്കാ നുമായി ഒരുപാട് തീര്‍ഥാടകര്‍ ഈ വര്‍ഷം ഇവിടെയെത്തി.
നമ്മുടെ ജീവിതംതന്നെ ഒരു യാത്രയാ ണെന്നും ദൈവവുമായുള്ള കണ്ടുമുട്ടലിലും അവനുമായുള്ള പൂര്‍ണവും ശാശ്വത വുമായ കൂട്ടായ്മയിലുമാണ് അതു പൂര്‍ത്തീകരി ക്കപ്പെടുകയെന്നുമാണ് ജൂബിലി തീര്‍ഥാട നം നമ്മെ ഓര്‍മിപ്പിക്കു ന്നതെന്നും മാര്‍പാപ്പ വ്യക്തമാക്കി
We should move forward in the new year with trust in God: Pope Leo












