വാഷിംഗ്ടണ്‍: ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കല്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ അമേരിക്കന്‍ ഭരണകൂടം ചര്‍ച്ച ചെയ്യുന്നുണ്ടെന്നു വൈറ്റ് ഹൗസ്. വേണ്ടിവന്നാല്‍ സൈനീക നടപടി സ്വീകരിക്കുമെന്നും വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കലിനെ അമേരിക്കയുടെ ദേശീയ സുരക്ഷാ മുന്‍ഗണനയായി ട്രംപ് ഭരണകൂടം കാണുന്നുവെന്ന വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന് നല്‍കിയ പ്രസ്താവനയില്‍ ് വൈറ്റ് ഹൗസ് വ്യക്തമാക്കി.
ഏകദേശം 57,000 ജനസംഖ്യയുള്ള ഒരു സ്വയംഭരണ പ്രദേശമായ ഡെന്‍മാര്‍ക്കിലെ ഗ്രീന്‍ലാന്‍ഡ്, അമേരിക്കയുടെ ഭാഗമാകാനുള്ള ആവശ്യം പലതവണ നിരസിച്ചിട്ടുണ്ട് . ദ്വീപ് വില്‍പ്പനയ്ക്കുള്ളതല്ലെന്ന് ഡെന്‍മാര്‍ക്കും മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ അമേരിക്ക തങ്ങളുടെ നിലപാടില്‍ നിന്നും പിന്‍മാറാന്‍ തയാറായിട്ടില്ല. അതിനിടെ ഗ്രീന്‍ലാന്‍ഡില്‍ ട്രംപ് അവകാശവാദം ഉന്നയിച്ചതിനെത്തുടര്‍ന്ന് ഡെന്‍മാര്‍ക്കിനൊപ്പം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ചയ്ക്ക് ആവശ്യപ്പെട്ടതായി ഗ്രീന്‍ലാന്‍ഡ് പറഞ്ഞു.
White House says US administration is discussing acquisition of Greenland













