കുടിയേറ്റ വിരുദ്ധ  റെയ്ഡിനെതിരേ യുഎസിൽ  വ്യാപക പ്രതിഷേധം : മിനിസോട്ടയിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കണ്ണീർവാതക പ്രയോഗം  

കുടിയേറ്റ വിരുദ്ധ  റെയ്ഡിനെതിരേ യുഎസിൽ  വ്യാപക പ്രതിഷേധം : മിനിസോട്ടയിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കണ്ണീർവാതക പ്രയോഗം  

ന്യൂയോർക്ക് : കുടിയേറ്റ വിരുദ്ധ റെയ് ഡുകൾ അവസാനിപ്പി ക്കണമെന്നാവശ്യ പ്പെട്  മിനുസോട്ടയിൽ നടന്ന പ്രതിഷേ ധത്തിൽ സംഘർഷം. 

ഇമിഗ്രേഷൻ എൻഫോഴ്സസ്മെന്റ്  ഏജന്റുമാരുടെ ഓഫിസിനു മുന്നിൽ നടന്ന പ്രതിഷേധമാണ് സംഘർഷാ വസ്ഥയി ലേക്ക് കലാശിച്ചത്. ഓഫിസിനുമുന്നിൽ പ്രതിഷേധിച്ച ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കണ്ണീർവാതകം പ്രയോഗിച്ചു. ഇതിനിടെ  കുടിയേറ്റ വിരുദ്ധ പരിശോധന നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ട്രംപ് ഭരണകൂടത്തിനെതിരെ മിനസോട്ട സർക്കാർ കോടതിയെ സമീപിച്ചു. 

 ഇമിഗ്രേഷൻ ഏജന്റിന്റെ വെടിയേറ്റ് കഴിഞ്ഞദിവസം  മിനിയപ്പലിസിൽ  യുവതി കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെയാണ് പ്രതിഷേധം അതിശക്തമായി തുടരുന്നത്. . ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലുള്ള റെയ്‌ഡുകൾക്ക് നഗരത്തിൽ സായുധരായ 2000 ഉദ്യോഗസ്ഥരെയാണു നിയോഗിച്ചിട്ടുള്ളത്. റെയ്‌ഡ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചിട്ടുള്ളത്..

Widespread protests in the US against anti-immigrant raids; tear gas used to disperse crowds in Minnesota

Share Email
LATEST
Top