വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഈ സീസണിലെ ഏറ്റവും തണുത്തുറഞ്ഞ ദിവസങ്ങള്‍ ഈ ആഴ്ച്ചയിലായിരിക്കുമെന്നു റിപ്പോര്‍ട്ട്. ഈ ആഴ്ച്ച അവസാനത്തോടെ കൊടും ശൈത്യവും ശീതക്കാറ്റിനുള്ള സാധ്യതയും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നു.
ചിക്കാഗോ, അല്‍ബാനി തുടങ്ങിയ വടക്കന്‍ നഗരങ്ങളില്‍ തണുപ്പ് മൈനസ് 20 വരെയെത്തി. ഫ്‌ളോറിഡ, ടാമ്പ, സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഉള്‍പ്പെടെയുള്ള നഗരങ്ങളിലും തണുപ്പ് ശക്തമായി. അപ്പര്‍ മിഡ്വെസ്റ്റ്, ഗ്രേറ്റ് ലേക്ക്‌സ് മേഖലകളില്‍ തിങ്കളാഴ്ച്ച കനത്ത തണുപ്പ് പ്രവചിച്ചിരുന്നു
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മിഷിഗണിലെയും ന്യൂയോര്‍ക്കിലെയും ചില ഭാഗങ്ങളില്‍ എട്ട് ഇഞ്ചിലധികം മഞ്ഞുവീഴ്ച റിപ്പോര്‍ട്ട് ചെയ്തു. മിഷിഗണ്‍, എറി, ഒന്റാറിയോ മേഖലകളിലും മഞ്ഞുവീഴ്ച്ച തുടരുമെന്നു റിപ്പോര്‍ട്ടുണ്ട്.
മിഷിഗണിലെ ഗ്രാന്‍ഡ് റാപ്പിഡ്സിന് സമീപം മഞ്ഞുവീഴ്ച്ചയെ തുടര്‍ന്ന് വാഹന ഗതാഗതം സ്തംഭിച്ചു. ഇതേ തുടര്‍ന്ന് മണിക്കൂറുകളോളം റോഡ് അടച്ചിട്ടു. ഈ ആഴ്ച്ച അവസാനത്തില്‍ ഇതുവരെയുള്ള സീസണിലെ ഏറ്റവും തണുപ്പുള്ള വായു ആയിരിക്കുമെന്നും പ്രവചിക്കപ്പെടുന്നു.
Wintry week ahead with multiple rounds of cold and snow into the weekend













