എ.എസ് ശ്രീകുമാര്‍
ചങ്ങനാശേരി: ലോകത്താകമാനം വസിക്കുന്ന മലയാളികളെ രാഷ്ട്രീയേതരമായി ഒരു കുടക്കീഴില്‍ അണിനിരത്തുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍, തിരുക്കൊച്ചി പ്രോവിന്‍സിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രവര്‍ത്തക കണ്‍വന്‍ഷനും കുടുംബ സംഗമവും കൂട്ടായ്മയുടെ സ്‌നേഹസന്ദേശം പകര്‍ന്ന് ചങ്ങനാശേരിയില്‍ സമാപിച്ചു. കുറിച്ചി ഗ്രാന്റ് അജന്ത ഹോട്ടലില്‍ നടന്ന സമ്മേളനത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരും സാമൂഹിക സാംസ്‌കാരിക രംഗത്തെ വിശിഷ്ട വ്യക്തിത്വങ്ങളും സാന്നിധ്യമറിയിച്ചു. ആര്‍ച്ച രവീന്ദ്രന്റെ ‘ലോകം മുഴിവന്‍ സുഖം പകരാനായ് സ്‌നേഹ ദീപമേ മിഴിതുറക്കൂ…’ എന്ന പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ തിരുക്കൊച്ചി പ്രോവിന്‍സ് ചെയര്‍മാന്‍ കെ.ആര്‍ രവീന്ദ്രന്‍ ഏവര്‍ക്കും സ്വാഗതമാശംസിച്ചു.

*

*

ലോകമെമ്പാടുമുള്ള മലയാളികള്‍ തമ്മിലുള്ള സ്‌നേഹബന്ധം വിപുലപ്പെടുത്തുന്ന മഹാ സംഘടനയാണ് വേള്‍ഡ് മലയാളി കൗണ്‍സിലെന്നും ഈ കുടുംബാംഗങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ആവശ്യമോ പ്രതിസന്ധി ഘട്ടമോ ഉണ്ടാവുമ്പോള്‍ ഉടനടി സംഘടന സഹായ ഹസ്തവുമായെത്തുമെന്നും സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച തിരുക്കൊച്ചി പ്രോവിന്‍സ് പ്രസിഡന്റ് വി.എം അബ്ദുള്ള ഖാന്‍ പറഞ്ഞു. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളും സുഹൃത്തുക്കളും നിറഞ്ഞ സമ്മേളനം ചങ്ങനാശേരി എം.എല്‍.എ ജോബ് മൈക്കിള്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

*

*

ജര്‍മനിയിലുള്‍പ്പെടെ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ വിവധ സമ്മേളനങ്ങളില്‍ സംബന്ധിച്ച തനിക്ക് സ്വന്തം മണ്ഡലത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ അതീവ സന്തോഷമുണ്ടെന്ന് ജോബ് മൈക്കിള്‍ പറഞ്ഞു. ലോകത്താകമാനമുള്ള മലയാളികള്‍ ഹൃദയപൂര്‍വം സ്‌നേഹം കൈമാറുന്ന ഈ സംഘടന കേരളത്തില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അനുകരണീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാളികളുടെ പൈതൃകത്തെയും സംസ്‌കാരത്തെയും കലാപരമായ മൂല്യങ്ങളെയും സാമൂഹിക കാഴ്ചപ്പാടുകളെയുമൊക്കെ സമന്വയിപ്പിച്ച് മറുനാട്ടിലും വിദേശരാജ്യങ്ങളിലും ജീവിക്കുമ്പോഴും അവിടുത്തെ സംസ്‌കാരങ്ങളോട് ഒത്ത് ചേര്‍ന്ന് പോകാന്‍ മലയാളികളെ പ്രോല്‍സാഹിപ്പിക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ലക്ഷ്യം മറ്റൊരു സംഘടനയ്ക്കും അവകാശപ്പെടാന്‍ കഴിയില്ലെന്ന് ജോബ് മൈക്കിള്‍ പറഞ്ഞു.

*

*

സ്‌നേഹത്തിന്റെ ഊഷ്മളമായ ആഗോള മലയാളി കൂട്ടായ്മയാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്ന് ഗ്ലോബല്‍ ചെയര്‍മാന്‍ ഐസക്ക് ജോണ്‍ പട്ടാണിപ്പറമ്പില്‍ പറഞ്ഞു. ‘വസുധൈവ കുടുംബകം’ എന്ന ഉപനിഷത്ത് തത്വത്തില്‍ വിശ്വിസിക്കുന്ന സംഘടന ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന സംസ്‌കൃത മന്ത്രത്തിന്റെ ശക്തിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗത്തില്‍ ഐസക്ക് ജോണ്‍ പട്ടാണിപ്പറമ്പിലിനെയും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ പ്രോവിന്‍സ് പ്രസിഡന്റും ഗ്ലോബല്‍ അഡൈ്വസറി ബോര്‍ഡ് മെമ്പറുമായ എസ്.കെ ചെറിയാനെയും ഡോ. ജോര്‍ജിനെയും ജോബ് മൈക്കിള്‍ എം.എല്‍.എ പൊന്നാട അണിയിച്ച് ആദരിച്ചു.

*

*

*

*

*

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ അഭിമാന ഭവന പദ്ധതിയായ പാലാ കടപ്ലാമറ്റത്തെ ഗ്രീന്‍ വില്ലേജിന്റെ രണ്ടാം ഘട്ടത്തിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് എസ്.കെ ചെറിയാന്‍ പറഞ്ഞു. ഗ്രീന്‍ വില്ലേജിന്റെ ഒരു അയല്‍വാസി ഏതാണ്ട് 20 അടിയോളം ഉയരത്തില്‍ മണ്ണ് നീക്കിയതു മൂലം മുകള്‍ ഭാഗത്തുള്ള വീടുകള്‍ വന്‍ അപകട ഭീഷണി നേരിടുകയാണെന്നും കടപ്ലാമറ്റം പഞ്ചായത്ത് അധികൃതര്‍ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ നിയമപരമായ വഴികള്‍ തേടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം ബോധ്യപ്പെടുത്താന്‍ പ്രോജക്ട് സൈറ്റിലേയ്ക്ക് പഞ്ചായത്ത് പ്രസിഡന്റിനെ വിളിച്ചുവരുത്തുകയും ഗ്ലോബല്‍ ചെയര്‍മാന്റെ സാന്നിധ്യത്തില്‍ കാര്യങ്ങള്‍ വിശദികരിക്കുകയും ചെയ്തു.

*

സമ്മേളനത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ഗുഡ് വില്‍ അമ്പാസിഡര്‍ ജോണി കുരുവിള സംബന്ധിച്ചു. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നിയമാവലികളെക്കുറിച്ചും അഡ്മിനിസ്‌ട്രേഷന്‍ സംബന്ധിച്ചും ഗ്ലോബല്‍ വെസ് ചെയര്‍മാന്‍ സി.യു മത്തായി എടുത്ത ക്ലാസ് സംഘടനയിലേയ്ക്ക് പുതുതായി എത്തുന്നവര്‍ക്ക് ഏറെ വിജ്ഞാനപ്രദമായി. 1995 ജൂലൈ 3-ന് ന്യൂജേഴ്‌സിയില്‍ രൂപംകൊണ്ട സംഘടനയുടെ രജിസ്‌ട്രേഷന്‍ ലാപ്‌സായപ്പോള്‍ കേരളത്തില്‍ യഥാര്‍ത്ഥ സംഘടനയുടെ ലോഗോ ഉള്‍പ്പെടെയുള്ള രജിസ്‌ട്രേഷന്‍ നിലവിലുണ്ടായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

*

*

*

വേള്‍ഡ് മലയാളി കൗണ്‍സി ഗ്ലോബല്‍ വൈസ് പ്രസഡന്റ് ഡൊമിനിക് ജോസഫ്, ഗ്ലോബല്‍ സെക്രട്ടറി സാം ജോസഫ്, ഇന്ത്യാ റീജയന്‍ വൈസ് ചെയര്‍മാന്‍ അഡ്വ.സന്തോഷ് മണര്‍കാട്, തിരുക്കൊച്ചി പ്രോവിന്‍സ് ട്രഷറര്‍ മോനി വി ആടുകുഴി, വിമന്‍സ് കൗണ്‍സില്‍ ഭാരവാഹി എസ്തര്‍ ഐസക്ക്, ഇന്ത്യാ റീജിയന്‍ വുമണ്‍സ് കൗണ്‍സില്‍ ചെയര്‍ പേഴ്‌സണ്‍ ഗ്രേസിയമ്മ ജോസഫ്, ഇന്ത്യാ റീജിയന്‍ വിമന്‍സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. അനിതാ മോഹന്‍, പാലാ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ബെന്നി മൈലാടൂര്‍, ചങ്ങനാശേരി ചാപ്റ്റര്‍ പ്രസിഡന്റ് ടോമി അയ്യരു കുളങ്ങര, ചങ്ങനാശേരി ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. വിമല്‍ ചന്ദ്രന്‍, ബാലഗോപാല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തിരുക്കൊച്ചി പ്രോവിന്‍സ് സംക്രട്ടറി റ്റി.എം മാത്യു കൃതജ്ഞത പ്രകാശിപ്പിച്ചു.
World Malayalee Council Thiru Kochi Province Convention at Changanacherry













