മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിന് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആദരം

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിന് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആദരം

ഹൂസ്റ്റണ്‍: അമേരിക്കയില്‍ സ്വന്തമായി ആസ്ഥാനം ഉള്ള പ്രമുഖ മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിന് (MAGH) വേള്‍ഡ് മലയാളി കൗണ്‍സില്‍ (WMC) സംഘടിപ്പിച്ച ‘സ്‌നേഹപൂര്‍വ്വം 2026’ പുതുവത്സര സംഗമത്തില്‍ പ്രത്യേക ആദരം അര്‍പ്പിച്ചു. മലയാളി സമൂഹത്തിനായി സംഘടന നടത്തുന്ന സാമൂഹിക-സാംസ്‌കാരിക സേവനങ്ങളെ അംഗീകരിച്ചാണ് ഈ ആദരം.

ചടങ്ങില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ പുതുവത്സര സന്ദേശം അവതരിപ്പിച്ചു. ഐക്യവും സേവനവും സാമൂഹിക പ്രതിബദ്ധതയും മലയാളി സംഘടനകളുടെ ശക്തിയാണെന്ന് അദ്ദേഹം പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ അഡ്മിനിസ്‌ട്രേറ്റീവ് വൈസ് പ്രസിഡന്റ് ജെയിംസ് കൂടല്‍, ഹ്യൂസ്റ്റണ്‍ പ്രൊവിന്‍സ് പ്രസിഡന്റ് തോമസ് സ്റ്റീഫന്‍, പ്രൊവിന്‍സ് ചെയര്‍മാന്‍ അഡ്വ. ലാല്‍ അബ്രഹാം, സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യൂ, മിസ്സൂരി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട്, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് കെ. പി. ജോര്‍ജ്, സ്റ്റാഫോര്‍ഡ് സിറ്റി പൊലീസ് ക്യാപ്റ്റന്‍ മനു പൂപ്പാറ, IANAGH പ്രസിഡന്റ് ബിജു ഇട്ടന്‍, MAGH പ്രസിഡന്റ് റോയ് മാത്യു, WMC അമേരിക്ക റീജിയന്‍ ചെയര്‍മാന്‍ ഡോ. ഷിബു സാമുവല്‍, പ്രസിഡന്റ് ബ്ലെസണ്‍ മണ്ണില്‍, വുമണ്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ലക്ഷ്മി പീറ്റര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികളും നഴ്‌സിംഗ് സംഘടനാ നേതാക്കളും ആരോഗ്യ പ്രവര്‍ത്തകരും സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

സാംസ്‌കാരിക പരിപാടികളുടെ ഭാഗമായി ലക്ഷ്മി പീറ്റര്‍ അവതരിപ്പിച്ച ലൈവ് മ്യൂസിക് ബാന്‍ഡും ഫാഷന്‍ ഷോയും ശ്രദ്ധേയമായി. മികച്ച അവതരണവും സംഘാടക മികവും ചേര്‍ന്ന ലൈവ് മ്യൂസിക്-ഫാഷന്‍ ഷോ വിഭാഗം വന്‍ വിജയമായി. പ്രിന്‍സി ജെയിംസും ആര്യ ജെയിംസും അവതരിപ്പിച്ച സെമി-ക്ലാസിക്കല്‍ നൃത്തം സദസിന്റെ പ്രശംസ നേടി.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ പ്രസിഡന്റ് റോയ് മാത്യുവിനെയും മാഗ് ബോര്‍ഡ് അംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു. വോട്ട്‌സ് ഓഫ് താങ്ക്‌സോടെ പരിപാടി സമാപിച്ചു. ഐക്യത്തിന്റെയും സേവനത്തിന്റെയും സാംസ്‌കാരിക അഭിമാനത്തിന്റെയും ശക്തമായ സന്ദേശമാണ് ‘സ്‌നേഹപൂര്‍വ്വം 2026’ മലയാളി സംഗമം ഉയര്‍ത്തിപ്പിടിച്ചതെന്ന് സംഘാടകര്‍ അറിയിച്ചു.
World Malayali Council honors Malayali Association of Greater Houston

Share Email
LATEST
More Articles
Top