കൊടും തണുപ്പില്‍ യുഎസിന്റെ കിഴക്കന്‍ മേഖല:10 കോടി ആളുകള്‍ക്ക് മുന്നറിയിപ്പ്

കൊടും തണുപ്പില്‍ യുഎസിന്റെ കിഴക്കന്‍ മേഖല:10 കോടി ആളുകള്‍ക്ക് മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: അമേരിക്കയുടെ കിഴക്കന്‍ പ്രദേശങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ തണുത്തുറയുമന്നെും 10 കോടി ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കിയതായും കാലാവസ്ഥാ കേന്ദ്രം. ഈ സീസണിലെ ഏറ്റവും തണുപ്പുള്ള കാറ്റ് ഈ ആഴ്ച്ച അവസാനം വടക്കുകിഴക്കന്‍ മേഖലയില്‍ ആഞ്ഞടിക്കും.

മിഷിഗണിലും വടക്കന്‍ ഒഹായോയിലും ശനിയാഴ്ച രാവിലെ വരെ മൈനസ് 20 ഡിഗ്രിയിലും തെക്കന്‍ ഒഹായോയിലും വെസ്റ്റ് വിര്‍ജീനിയയിലും മൈനസ് 10 ഡിഗ്രി വരെയും തണുപ്പ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. വിര്‍ജീനിയയിലെ റിച്ച്മണ്ടില്‍ കാറ്റ് പൂജ്യത്തിന് താഴെയാകാന്‍ സാധ്യതയുണ്ട്.

പെന്‍സില്‍വാനിയ, ന്യൂജേഴ്സി, ന്യൂയോര്‍ക്ക്, കണക്റ്റിക്കട്ട്, മസാച്യുസെറ്റ്‌സ്, വെര്‍മോണ്ട് എന്നിവയുള്‍പ്പെടെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ അതിശൈത്യ മുന്നറിയിപ്പുകള്‍ നല്‍കി.

ഈ വാരാന്ത്യത്തില്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ താപനില മൈനസ് 20 വരെ താഴ്‌ന്നേക്കാം, ന്യൂയോര്‍ക്കിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ സരനാക് തടാകത്തിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ ഇത് മൈനസ് 40 വരെ ആവാനും സാധ്യതയുണ്ട്.
100 million on alert for dangerous cold, as some see coldest winds of season

Share Email
LATEST
More Articles
Top