അമേരിക്കന്‍ മലയാളി എഴുത്തുകാരന്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ പ്രഥമ നോവല്‍ ‘പറക്കും പക്ഷിയെ പ്രണയിക്കുന്നവര്‍ ‘ ഡോ . എം.എന്‍. കാരശ്ശേരി പ്രകാശനം ചെയ്തു. കമലാസുരയ്യ സാംസ്‌കാരിക സമുച്ചയത്തില്‍ നടന്ന പരിപാടിയില്‍ ഡോ .ഖദീജാമുംതാസ് പുസ്തകം ഏറ്റുവാങ്ങി. ടി.മോഹന്‍ ബാബു പുസ്തക പരിചയപ്പെടുത്തി.ഉമ്മര്‍ അറക്കല്‍ അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരനും ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്പിയുമായ സുരേന്ദ്രന്‍ മങ്ങാട്ട് മുഖ്യാതിഥിയായിരുന്നു.

എച്ച് ആന്‍ഡ് സി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ഇംഗ്‌ളീഷിലും മലയാളത്തിലും എഴുതുന്ന അബ്ദുളിന്റെ ഏഴാമത്തെ പുസ്തകമാണ് പറക്കും പക്ഷിയെ പ്രണയിക്കുന്നവര്‍. പഞ്ചായത്ത് പ്രസിഡന്റ് ഹസ്സന്‍ തളികശ്ശേരി, സഹകരണ ബാങ്ക് പ്രസിഡന്റ് പി.ഗോപാലന്‍, അമേരിക്കന്‍ മലയാളി എഴുത്തുകാരന്‍ മനോഹര്‍ തോമസ്, അഷ്റഫ് മന്തിയില്‍, വി.ആര്‍. പ്രസാദ്, എ .കെ. സതീഷ് കുമാര്‍, അസ്മ അറക്കല്‍, ചൊ മുഹമ്മദുണ്ണി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ജോസ് അവതാരകനായിരുന്നു.
അബ്ദുള്‍ പുന്നയൂര്‍ക്കുളീ മറുപടി പ്രസംഗം നടത്തി. രാജേഷ് കടാമ്പുള്ളി സ്വാഗതവും ഷാജന്‍ വാഴപ്പുള്ളി നന്ദിയും പറഞ്ഞു.
Abdul Punnayurkulam’s ‘Those Who Love Flying Birds’ Released













