നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാറും യുവാക്കള്‍ സഞ്ചരിച്ച ബൈക്കും തമ്മിലിടിച്ചുണ്ടായ അപകടം: നിര്‍ണായക സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാറും യുവാക്കള്‍ സഞ്ചരിച്ച ബൈക്കും തമ്മിലിടിച്ചുണ്ടായ അപകടം: നിര്‍ണായക സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം: മണിയന്‍പിളള രാജുവിന്റെ കാറും യുവാക്കള്‍ സഞ്ചരിച്ച് ബൈക്കും ഇടിച്ച സംഭവത്തില്‍ നിര്‍ണായക സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്. ട്രിവാന്‍ഡ്രം ക്ലബ്ബില്‍ നിന്നും കാറുമായി മണിയന്‍പിള്ള രാജു പുറത്തേക്ക് ഇറങ്ങുമ്പോള്‍ വെള്ളയമ്പലത്തു നിന്നും വഴുതക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന യുവാക്കളുടെ ബൈക്ക് മണിയന്‍പിള്ള രാജുവിന്റെ കാറില്‍ ഇടിക്കുന്നതു കാണാം.

കാറിന്റെ മുന്‍വശത്തെ ബോണറ്റ് പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. ഇടിയുടെ ആഘാതത്തില്‍ രണ്ട് യുവാക്കളും റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടം ഉണ്ടായ ശേഷം മണിയന്‍പിള്ള രാജു വാഹനം നിര്‍ത്താതെ പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ കാണാം.

വോള്‍വോ കാര്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ടെന്നീസ് ക്ലബ്ബിന്‍ന്റെ പിന്നില്‍ നിന്നാണ് മണിയന്‍പിള്ള രാജുവിന്റെ കാര്‍ കണ്ടെത്തിയത്. കേസില്‍ അറസ്റ്റ് ചെയ്ത മണിയന്‍പിള്ള രാജുവിനെ ജാമ്യത്തില്‍ വിട്ടു. ട്രിവാന്‍ഡ്രം ക്ലബില്‍ നിന്ന് വന്ന കാര്‍ ബൈക്കിലിടിച്ച് നിര്‍ത്താതെ പോവുകയായിരുന്നുവെന്നാണ് യുവാക്കളുടെ മൊഴി. നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചതെന്നുമാണ് യുവാക്കള്‍ പറയുന്നത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ നിദേവ് കൃഷ്ണ, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവര്‍ ചികിത്സയിലാണ്.

Accident involving collision between actor Maniyanpilla Raju’s car and a bike being driven by youths: Crucial CCTV footage released

Share Email
LATEST
More Articles
Top