തിരുവനന്തപുരം : തൊണ്ടി മുതൽ കേസിലെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആൻറണി രാജു നൽകിയ ഹർജിയിൽ ഇടക്കാല ഉത്തരവ് ഇന്ന്.
ലഹരിക്കേസിലെ പ്രതിയായ വിദേശയെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയ കേസിൽ മുൻ മന്ത്രിയും
എംഎൽഎയുമായ ആൻറണി രാജുവിനെ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചിരുന്നു. മൂന്നു വർഷവും പിഴയും ശിക്ഷച്ചതോടെ ആൻറണി രാജു അയോഗ്യനായി.
ഇതേ തുടർന്നാണ് ശിക്ഷ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സെഷൻസ് കോടതിയിൽ ഹർജി നൽകി. ഇതിലാണ് ഇന്ന് ഇടക്കാല വിധി പറയുന്നു. കേസ് രജിസ്റ്റർ ചെയ്തതുമുതൽ നിയമപരമായ നിലനിൽക്കില്ലെന്നാണ് ആൻറണിരാജുവിൻെറ ആക്ഷേപം. എന്നാൽ, പ്രോസിക്യൂഷൻ ഇതിനെ എതിർത്തിരുന്നു.













