ബൊളീവിയന്‍ വ്യോമസേന വിമാനം തകര്‍ന്നുവീണ് 15 പേര്‍ കൊല്ലപ്പെട്ടു: അപകടത്തില്‍പ്പെട്ടത് പുതിയ കറന്‍സിയുമായി പോയ വിമാനം

ബൊളീവിയന്‍ വ്യോമസേന വിമാനം തകര്‍ന്നുവീണ് 15 പേര്‍ കൊല്ലപ്പെട്ടു: അപകടത്തില്‍പ്പെട്ടത് പുതിയ കറന്‍സിയുമായി പോയ വിമാനം

ലാ പാസ്: ബൊളീവിയന്‍ വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണ് 15 പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ബൊളീവിയയുടെ പുതുതായി അച്ചടിച്ച കറന്‍സിയുമായി പോയ വിമാനമാണ് ലാ പാസിനു സമീപത്ത് എല്‍ ആള്‍ട്ടോയിലെ തിരക്കേറിയ പ്രദേശത്തേയ്ക്ക് തകര്‍ന്നു വീണത്.

പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നിയന്ത്രണം വിട്ട് വിമാനം അപകടത്തില്‍ പെടുകയായിരുന്നതായാണ് പ്രാഥമീക സൂചന. അപകടത്തില്‍ 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്.

വിമാനം പുതുതായി അച്ചടിച്ച നോട്ടുമായി പോകുമ്പോഴാണ് അപകടത്തില്‍ പ്പെട്ടതെന്നു ബൊളീവിയന്‍ പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. അപകടസ്ഥലത്ത് തടിച്ചുകൂടിയവര്‍ നിലത്ത് ചിതറിക്കിടക്കുന്ന കറന്‍സികള്‍ ശേഖരിക്കു വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.അപകടത്തെത്തുടര്‍ന്ന് എല്‍ ആള്‍ട്ടോ അന്താരാഷ്ട്ര വിമാനത്താവളം താല്‍ക്കാലികമായി അടച്ചു.

Bolivian Air Force plane crashes, killing 15 people: Plane carrying new currency crashes

Share Email
Top