വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആരോ?ഗ്യനിലയെ ക്കുറിച്ച് വ്യാപക ചര്‍ച്ച. ആരോഗ്യനിലയില്‍ ആശങ്കയെന്ന രീതിയിലുളള ചര്‍ച്ചയാണ് പുരോഗമിക്കുന്നത്. ഫ്‌ളൈറ്റില്‍ നിന്നും പുറത്തിറങ്ങുന്ന ട്രംപിന്റെ ചിത്രങ്ങള്‍ സഹിതമാണ് ഇപ്പോള്‍ പ്രചാരണം നട ക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച്ച ട്രംപ് ഫ്‌ളോറിഡയില്‍ വിമാനമിറങ്ങുമ്പോള്‍ ഉള്ള ചിത്രമാണ് വ്യാപകമായി പ്രചരിക്കുന്നത്. ‘ടംപ് ഏറെ ക്ഷീതനാണ്. പടികള്‍ ഇറങ്ങാന്‍ പോലും അദ്ദേഹത്തിന് പറ്റുന്നില്ല’ തുടങ്ങിയ രീതിയിലുള്ള കമന്റുകളാണ് വീഡിയോ യ്ക്ക് അടിക്കുറിപ്പായി വരുന്നത്. ട്രംപിന്റെ മുഖത്ത് ക്ഷീണമുണ്ടെന്നും അദ്ദേഹത്തിന് നടക്കാന്‍ സാധിക്കുന്നില്ലെന്നുമെല്ലാം പലരും വിഡിയോയില്‍ കമന്റ് ചെയ്യു ന്നുണ്ട്.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കസേരയില്‍ ഇരിക്കാന്‍ ബുദ്ധിമുട്ടുന്ന ട്രംപിന്റെ മറ്റൊരു വിഡിയോയും പ്രചരിച്ചിരുന്നു. മേശയുടെ ഇരുവശങ്ങളിലും പിടിച്ച് കസേരയില്‍ ഇരിക്കുന്നതും ഇരിക്കുമ്പോള്‍ അദ്ദേഹ ത്തിന് അനുഭവപ്പെടുന്ന ബുദ്ധിമു ട്ടുകളെ പ്പറ്റിയും ചര്‍ച്ചകള്‍ ഉണ്ടായിരുന്നു. പിന്നാലെ അദ്ദേഹത്തിന് കണങ്കാലില്‍ നീര്‍വീക്കം ,ചര്‍മത്തിലെ നിറവ്യത്യാസങ്ങള്‍ എന്നിവയു ണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാ ണിച്ചിരുന്നു.
എന്നാല്‍ ട്രംപിന്റെ ആരോഗ്യ ത്തെ സംബന്ധ ക്കുന്ന റിപ്പോര്‍ട്ടുകളൊന്നും ഇതുവരെയും യുഎസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
Concerns about Trump’s health? Widespread discussion on social media















