നിരവധി ക്രിമിനൽ കേസുകൾ:രണ്ട് ഇന്ത്യക്കാരെ കാനഡ നാടു കടത്തി 

നിരവധി ക്രിമിനൽ കേസുകൾ:രണ്ട് ഇന്ത്യക്കാരെ കാനഡ നാടു കടത്തി 

ഓട്ടോവ: നിരവധി  ക്രിമിനൽ കേസുകളിൽ പ്രതിയായ രണ്ട്  ഇന്ത്യക്കാരെ കാനഡ നാടുകടത്തി.കൊള്ളയടി, മോഷണം,  തീ വെപ്പ്, തുടങ്ങിയ വിവിധ കുറ്റങ്ങളാണ് ഇവർക്കെതിരേ  ചുമത്തപ്പെട്ടത്. ലവ്ബീർ സിംഗ് (22), അർഷ്‌ദീപ് സിംഗ് എന്നിവരെ യാണ് നാടുകടത്തിയത്.

വ്യത്യസ്ത പോലീസ് സ്റ്റേഷനുകളിലാണ് ഇവർക്കെതിരേ കേസുക ളുണ്ടായിരു ന്നതായി കാനേഡിയൻ അധികൃതർ അറിയിച്ചു.പിടിച്ചുപറി, കൊള്ളയടി തുട ങ്ങിയ നിരവധി കേസുകളിൽ പ്രതി യായ ലവ്ബീർ സിങ്ങിനെ പൊലീസ് പിടികിട്ടാ പ്പുള്ളിയായി പ്രഖ്യാപിക്കുകയും വിവരങ്ങൾ നൽകുന്നവർക്ക്  പൊലീസ് 250,000 ഡോ ളർ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വിദ്യാർഥി എന്ന നിലയിലാ ണ് അർഷ്ദീപ് സിങ് കാനഡയിലെ ത്തിയത്.

2025 നവംബറിൽ വെസ്റ്റ് എഡ്‌മണ്ടൻ മാളിൽ കടയിൽ നിന്ന് മോഷണം നടത്തിയതിനാണ് എഡ്‌മണ്ടൻ പൊലീസ് അർഷ്ദിപിനെ അറസ്റ്റ് ചെയ്തത്. തീവയ്പ്‌പ്, വെടിവയ്പ്‌പ്, പിടിച്ചുപറി, വാഹന മോഷണം, ഇൻഷുറൻസ് തട്ടിപ്പ് എന്നിവ ഉൾപ്പെട്ട നിരവധി കേസുകൾ ഇയാൾക്കെതിരേ നിലനിൽക്കു ന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

Canada deports two Indians over multiple criminal cases

Share Email
LATEST
Top