പുതിയ വ്യാപാര ബന്ധങ്ങള്‍ ഊട്ടിഉറപ്പിക്കാനായി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഇന്ത്യയില്‍ എത്തുന്നു: വ്യാഴാഴ്ച്ച മോദിയുമായി കൂടിക്കാഴ്ച്ച

പുതിയ വ്യാപാര ബന്ധങ്ങള്‍ ഊട്ടിഉറപ്പിക്കാനായി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഇന്ത്യയില്‍ എത്തുന്നു: വ്യാഴാഴ്ച്ച മോദിയുമായി കൂടിക്കാഴ്ച്ച

ഒട്ടാവ: മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ കാലത്ത് വഷളായ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കാനായി പുതിയ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഈ ആഴ്ച്ച ഇന്ത്യയിലെത്തുന്നു. അമേരിക്കയും കാനഡയു തമ്മിലുള്ള വ്യാപാര ബന്ധങ്ങള്‍ നാള്‍ക്കുനാള്‍ കൂടുതല്‍ കലുഷിതമാകുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ രാജ്യങ്ങളുമായി വ്യാപാര ബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് കാര്‍ണിയുടെ ഈ യാത്ര.

ഇന്ത്യയ്‌ക്കൊപ്പം ഓസ്ട്രേലിയ, ജപ്പാന്‍ എന്നിവിടങ്ങളും കാര്‍ണി സന്ദര്‍ശിക്കും.
വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കാര്‍ണി കൂടിക്കാഴ്ച നടത്തുമെന്നു അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ഇന്ത്യാ സന്ദര്‍ശനത്തെ തുടര്‍ന്ന് അദ്ദേഹം ഓസ്ട്രേലിയയിലേക്ക പോകും. അവിടെ പ്രധാനമന്ത്രി ആന്റണി അല്‍ബനീസിനെ കാണുകയും ഓസ്ട്രേലിയയുടെ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുകയും ചെയ്യും. 20 വര്‍ഷത്തിനിടെ ഒരു കനേഡിയന്‍ പ്രധാനമന്ത്രി ആദ്യമായാണ് ഓസീസ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുക. അവിടെ നിന്നും ജപ്പാനിലേക്ക് പോകുന്ന കാര്‍ണി ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചിയുമായി കൂടിക്കാ്ച്ച നടത്തും.

കാനഡയും യുഎസും തമ്മിലുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ക്കിടയില്‍ കാര്‍ണി നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട യാത്രകളിലൊന്നാണിത്. 2023ല്‍ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ കാലത്ത് വഷളായ കാനഡ-ഇന്ത്യ ബന്ധം ഊട്ടി ഉറപ്പിക്കാനുള്ള ഒരു നിര്‍ണായകമായ യാത്രയായി കാര്‍ണിയുടെ ഇന്ത്യാ സന്ദര്‍ശനത്തെ വിലയിരുത്താം.

കനേഡിയന്‍ വിദേശകാര്യ മന്ത്രി അനിത ആനന്ദ് കഴിഞ്ഞ വര്‍ഷം അവസാനം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി മോദിയെയും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിനെയും കണ്ടു. ആ കൂടിക്കാഴ്ചയ്ക്ക് ശേഷം, വ്യാപാരത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ഇരു രാജ്യങ്ങളും സമ്മതിച്ചു. പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുടെ ഇന്ത്യാ സന്ദര്‍ശന യാത്രയില്‍ ഊര്‍ജ്ജം, നിര്‍മിതി ബുദ്ധി, പ്രതിരോധം, നിര്‍ണായക ധാതുക്കള്‍, സമുദ്ര സുരക്ഷ, ഭക്ഷ്യസുരക്ഷ എന്നിവയുമായി ബന്ധപ്പെട്ടു ചര്‍ച്ച നടത്തുമെന്നു കാര്‍ണിയുടെ ഓഫീസ് അറിയിച്ചു.
Canadian PM Mark Carney to visit India to cement new trade ties: Meets Modi on Thursday

Share Email
LATEST
Top