കൊണ്ടും കൊടുത്തും കോണ്‍ഗ്രസും സിപിഎമ്മും: മന്ത്രി വീണയെ ആക്രമിച്ചുവെന്നു സിപിഎം കള്ളം പ്രചരിപ്പിക്കുന്നുവെന്ന് സതീശന്‍; മന്ത്രിക്കു നേരെ നടന്നത് ഗുണ്ടായിസമെന്നു ഗോവിന്ദന്‍

കൊണ്ടും കൊടുത്തും കോണ്‍ഗ്രസും സിപിഎമ്മും: മന്ത്രി വീണയെ ആക്രമിച്ചുവെന്നു സിപിഎം കള്ളം പ്രചരിപ്പിക്കുന്നുവെന്ന് സതീശന്‍; മന്ത്രിക്കു നേരെ നടന്നത് ഗുണ്ടായിസമെന്നു ഗോവിന്ദന്‍

ആലപ്പുഴ: വീണാ ജോര്‍ജ് വിഷയത്തില്‍ സിപിഎം കള്ളം പ്രചരിപ്പിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഒരു കെഎസ് യു പ്രവര്‍ത്തകന്‍ പോലും വീണാ ജോര്‍ജിന്റെ അടുത്ത് എത്തിയിട്ടില്ല. നിലവി ല്‍ സര്‍ക്കാരിനെതിരേ ഉയര്‍ന്നിട്ടുള്ള ഗുരു തര ആരോപണങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറി തന്നെ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്നു. മന്ത്രിയുടെ കൈയിലുള്ള മുറിവ് അതിനു മുമ്പേ ഉളളതാണ്. സ്പീക്കര്‍ എ.എന്‍ ഷംസീറുമായി ചേര്‍ന്നുള്ള ഗൂഡാലോ ചനയാണ് ആക്രമണമെന്ന പ്രചാര ണത്തിനു പിന്നിലുള്ളത്. മാധ്യമങ്ങള്‍ പുറത്തുവിട്ട ദൃശ്യങ്ങളിലൊന്നിലും മന്ത്രിയു ടെ അടുത്ത് കെഎസ് യു പ്രവര്‍ത്തകര്‍ എത്തിയതായി കാണുന്നില്ല. മന്ത്രി അഭിനയിക്കുകയാണ്. കേരളത്തിലെ മുഴുവന്‍ ജനങ്ങളും ഇതെല്ലാം കാണു ന്നുണ്ടെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേര്‍ത്തു.ഇതിനിടെ  വീണാ ജോര്‍ജിനു  നേരെ ആക്രമണമുണ്ടായെന്ന പ്രചാര ണത്തിനു പിന്നാലെ സംസ്ഥാനത്ത് വ്യാപകമായി കോണ്‍ഗ്രസ് ഓഫീസു കള്‍ക്കു നേരെ ആക്രമണം നടന്നു.

അതിനിടെ കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് മന്ത്രി വീണാ ജോര്‍ജിനുനേരെ നടന്നത് ഗുണ്ടായിസമാണെന്നും ആസൂത്രി ത ഗൂഢാലോചനയുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ആരോപിച്ചു.

മന്ത്രിക്ക് അരികിലേക്ക് കെഎസ്‌യു പ്രവര്‍ത്തകര്‍ എത്തിയി ല്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. വിഡി സതീശന്റെ  നുണ യാത്രയുടെ പുതിയ നുണയാണിത്. സംഭവിച്ചത് കേരളം മുഴുവന്‍ കണ്ടതാണ്. കേരളത്തിലെ ആരോഗ്യമേഖല ലോകോ ത്തരമാണ്. അത് തകര്‍ക്കാന്‍ ശ്രമത്തിന്റെ ഭാഗമായാണ് ഈ ഗുണ്ടായിസം. സ്വകാര്യ ആശുപത്രി ലോ ബിക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ആശുപ ത്രികള്‍ക്ക് എതിരായ പ്രചരണം നടത്തു ന്നത്. ചില സംഭവങ്ങളെ പാര്‍വ്വതീ കരിക്കുകയാണെന്നും  കൂട്ടിച്ചേര്‍ത്തു.

Congress and CPM are at loggerheads: Satheesan says CPM is spreading lies that Minister Veena was attacked; Govindan says what happened to the Minister was hooliganism

Share Email
LATEST
Top