വാഷിംഗ്ടണ്‍: മധ്യേഷ്യയില്‍ അതിരൂക്ഷമായ അനിശ്ചിതത്വത്തിന് ഇടനല്കിക്കൊണ്ടു തുടരുന്ന ഇറാന്‍-അമേരിക്ക സംഘര്‍ഷം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായുള്ള നിര്‍ണായക ചര്‍ച്ച ഇന്ന നടക്കും.ഒമാനിലെ മസ്‌കറ്റാണ് ചര്‍ച്ചയ്ക്ക് വേദിയാകുന്നത്. ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന ഭീഷണിമുഴക്കി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇതിനോടകം തന്നെ രംഗത്തെത്തി. ചര്‍ച്ച പരാജയപ്പെട്ടാല്‍ ഇറാനു നേരെ സൈനീക നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പാണ് ട്രംപിന്റെ ഭാഗത്തു നിന്നുമുണ്ടായിട്ടുള്ളത്.
ആദ്യം തുര്‍ക്കിയില്‍ വച്ച് ചര്‍ച്ച നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. അമേരിക്കയുടേയും ഇറാന്റെയും ഉന്നത നേതൃത്വമാണ് ചര്‍ച്ചയില്‍ പങ്കാളികളാവുക. ഇസ്താംബൂളില്‍ നടത്താന്‍ നി ശ്ചയിച്ചിരുന്ന ചര്‍ച്ചകള്‍ ഇറാന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് മസ്‌കറ്റിലേക്ക് മാറ്റിയത്. ഇന്ന് രാവിലെ ആരംഭിക്കുന്ന ചര്‍ച്ചകളില്‍ അമേരിക്കയെ പ്രതിനിധീകരിച്ച് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പങ്കെടുക്കും. ട്രംപിന്റെ മരുമകന്‍ ജാരദ് കുഷ്നറും ചര്‍ച്ചയുടെ ഭാഗമായേക്കുമെന്ന് വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.
ഇറാന്‍ ആണവ സമ്പുഷ്ടീകരണം പൂര്‍ണ്ണമായും അവസാനിപ്പിക്കണമെന്നും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ക്കും നിര്‍മാണത്തിനും നിയന്ത്രണം ഏര്‍പ്പെടുത്ത ണമെന്നതുമുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് അമേരിക്ക ചര്‍ച്ചയില്‍ മുന്നോട്ട് വെയ്ക്കുന്നത്.
Crucial talks in Iran-US conflict today: Trump warns of serious consequences if no decision is made











