അമേരിക്കന്‍ രജിസ്‌ട്രേഷനുള്ള സ്പീഡ് ബോട്ട് ക്യൂബന്‍ തീരത്ത്: പരിശോധനയ്ക്കിടെ വെടിവെയ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു

അമേരിക്കന്‍ രജിസ്‌ട്രേഷനുള്ള സ്പീഡ് ബോട്ട് ക്യൂബന്‍ തീരത്ത്: പരിശോധനയ്ക്കിടെ വെടിവെയ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു

ഹവാന: യുഎസിലെ ഫ്‌ളോറിഡയില്‍ രജിസ്റ്റര്‍ ചെയ്ത സ്പീഡ് ബോട്ട് ക്യൂബന്‍ തീരത്തെത്തിയതിനു പിന്നാലെ സൈനീകര്‍ പരിശോധന നടത്താന്‍ ശ്രമിച്ചപ്പോള്‍ ബോട്ടിലുണ്ടായിരുന്നവര്‍ ആക്രമണം നടത്തിയതായും ഇതില്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ നാലുപേര്‍ കൊല്ലപ്പെട്ടതായും ക്യൂബന്‍ സൈന്യം. വെടിവെയ്പില്‍ ആറു പേര്‍ക്ക് പരിക്കേറ്റതായും ക്യൂബന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ക്യൂബയില്‍ ആക്രമണം നടത്തുക എന്ന ലക്ഷ്യത്തോടെ ആയുധവുമായി എത്തിയവരാണ് ബോട്ടിലുണ്ടായിരുന്നതെന്നാണ് ക്യൂബയുടെ അവകാശവാദം. എന്നാല്‍ സംഭവത്തെക്കുറിച്ച് വ്യക്തമായ അന്വേഷണം നടത്തുമെന്നു അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് വ്യക്തമാക്കി. ബോട്ടിലുണ്ടായിരുന്നവര്‍ അമേരിക്കന്‍ പൗരന്മാരാണോ എന്ന് പരിശോധിച്ച് വരികയാണെന്നു റൂബിയോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബോട്ടില്‍ നിന്നും ജീവനോടെ പിടികൂടിയ ആറുപേരും ക്യൂബന്‍ സൈന്യത്തിന്റെ കസ്റ്റഡിയിലാണ്.

ബോട്ടിലുണ്ടായിരുന്നവര്‍ ക്രിമിനല്‍, അക്രമ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരായിരുന്നുവെന്നു മന്ത്രാലയം വ്യക്തമാക്കി. ക്യൂബന്‍ തീരത്ത് അസാധാരമണായി ബോട്ട് കണ്ടെത്തിയതിനെത്തുടര്‍ന്ന് തിരിച്ചറിയലിനായി ബോര്‍ഡര്‍ ഗാര്‍ഡ് സൈനികര്‍ ബോട്ടിനടുത്തെത്തിയപ്പോഴ്# സ്പീഡ് ബോട്ടിലുണ്ടായിരുന്നവര്‍ വെടി ഉതിര്‍ക്കുകയായിരുന്നുവെന്നു ക്യൂബന്‍ കപ്പലിന്റെ കമാന്‍ഡര്‍ക്ക് പരിക്കേറ്റതായും മന്ത്രാലയം പറഞ്ഞു.

അസോള്‍ട്ട് റൈഫിളുകള്‍, ഹാന്‍ഡ്ഗണുകള്‍, മൊളോടോവ് കോക്ടെയിലുകള്‍, ബുള്ളറ്റ് പ്രൂഫ് വെസ്റ്റുകള്‍, ടെലിസ്‌കോപ്പിക് സൈറ്റുകള്‍, കാമഫ്‌ലേജ് യൂണിഫോമുകള്‍ എന്നിവ പിടിച്ചെടുത്തതായി മന്ത്രാലയം പറഞ്ഞു. എല്‍പിനോ ചാനലിന് ഒരു നോട്ടിക്കല്‍ മൈല്‍ വടക്കുകിഴക്കായി വില്ല ക്ലാര പ്രവിശ്യയിലെ കയോ ഫാല്‍ക്കണ്‍സില്‍ വെച്ചാണ് ഏറ്റുമുട്ടലുണ്ടായത്.

Cuba says 4 killed on Florida-registered speedboat were attempting ‘infiltration’

Share Email
Top