ഡാളസ്സ് ക്രിസ്തുരാജ ഇടവകയിലെ സ്ഥാനമൊഴിഞ്ഞ കൈക്കാരൻമാരെ പ്രത്യേകം ആദരിച്ചു

ഡാളസ്സ് ക്രിസ്തുരാജ ഇടവകയിലെ സ്ഥാനമൊഴിഞ്ഞ കൈക്കാരൻമാരെ പ്രത്യേകം ആദരിച്ചു

ഡാളസ്സ്: ക്രിസ്തുരാജ ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ സ്ഥാനമൊഴിഞ്ഞ കൈക്കാരൻമാരേ പ്രത്യേകം ആദരിച്ചു. കഴിഞ്ഞ രണ്ട് വർഷമായി ട്രസ്റ്റീമാരായി പ്രവർത്തിച്ചിരുന്ന ഷാജു പുളിമൂട്ടിൽ , സിബി പടിഞ്ഞാറേ വാരികാട്ട് എന്നിവരെയാണ് പ്രത്യേകം ആദരിച്ചത്. ഫെബ്രുവരി 15, ഞായറാഴ്ച 9.30 എ എം മണിക്കുള്ള കുർബാനക്ക് ശേഷം വികാരി ഫാ. ബിൻസ് ചേത്തലിൽ നേതൃത്വത്തിൽ ആണ് ഈ പ്രത്യേക ചടങ്ങു നടന്നത്. ഫാ. ബിൻസ് ചേത്തലിൽ , സ്ഥാനമൊഴിഞ്ഞ ഓരോരുത്തരുടെയും പ്രവർത്തങ്ങൾ പ്രത്യേകം അനുസ്മരിക്കുകയും ഫാ.തോമസ്സ് കൊച്ചുപുത്തൻപുരയ്ക്കൽ ഇടവകയുടെ ആദരത്തിന്റെ പ്രതീകമായി പ്രശംസാ ഫലകം സമ്മാനിക്കുകയും ചെയ്തു.

ചടങ്ങുകൾക്ക് കൈക്കാരന്മാരായ ടെറി വാളാച്ചേരിൽ , ബിനോ പുല്ലുകാട്ട്, റെനി പഴയിടത്ത് , ജയിംസ് കൊല്ലമാരുപറമ്പിൽ എന്നിവർ നേതൃത്വം നൽകി.

Share Email
LATEST
More Articles
Top