ഡാളാസ്: ഡാളാസ് ക്രിസ്തുരാജന്‍ ക്‌നാനായ കത്തോലിക്ക ഇടവകയിലെ മുതിര്‍ന്ന വര്‍ക്കായുള്ള സീനിയര്‍ ‘ജോയ് ‘മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ‘മുറ്റത്തെ മുല്ല’ സംഗമം ഞായറാഴ്ച വിവിധവും പുതുമയാര്‍ന്നതുമായ പരുപാടികളോടെ നടത്ത പ്പെടുന്നു. സീനിയര്‍ ഗ്രൂപ്പ് അംഗങ്ങളുടെ നേതൃത്വത്തില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുകയും തുടര്‍ന്ന് എല്ലാം അംഗങ്ങളുടെയും ഒത്ത് ചേരല്‍ പയസ് ടെന്റ് ഹാളില്‍ നടത്തപ്പെടും .
‘മുറ്റത്തെ മുല്ല ‘ സംഗമം വികാരി ഫാ. ബിന്‍സ് ചേത്തലില്‍ ഉദ്ഘാടനം ചെയ്ത് മുതിര്‍ന്നവര്‍ക്ക് സെമിനാര്‍ നടത്തും. പ്രസിഡന്റ് തിയോഫില്‍ ചാമക്കാല കര്‍മ്മ പരുപാടികള്‍ പ്രത്യേകം അവതരിപ്പിക്കും. കമ്മിറ്റി അംഗങ്ങള്‍ ആയ തോമസ് ചാമക്കാല, ജോയി വരകാലായില്‍, അലക്‌സ് മാക്കില്‍ കല്ലിടുക്കില്‍, മാത്യു കട്ടപ്പുറം, തോമസ്സ് മുകളേല്‍, ഗ്രേസി ഊരാളില്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്കും സംഗമത്തിനും നേതൃത്വം നല്‍കും.
ഈ വര്‍ഷം പുതിയ അംഗങ്ങളെ കൂടുതലായി ചേര്‍ക്കുന്ന തോടൊപ്പം കൂടുതല്‍ കര്‍മ്മ പരുപാടികളും സീനിയര്‍ മിനിസ്ട്രി അംഗങ്ങളുടെ നേതൃത്വത്തില്‍ ആവിഷ്‌കരിക്കുന്നതാണ്. കഴിഞ്ഞ വര്‍ഷം സീനിയര്‍ മിനിസ്ട്രി അംഗങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്‍കിയ പഴയ എക്‌സിക്യൂട്ടീവ് അംഗങ്ങളെ പ്രത്യേകം ഇന്നേ ദിവസം ആദരിക്കുന്നതാണ്.’ മുറ്റത്തെ മുല്ലയ്ക്ക് ‘ മണമുണ്ട് എന്ന് സീനിയര്‍ ജീവിതം വഴി തെളിയിക്കാനുളള കരുത്തേകുക എന്നതാണ് ഈ ഒത്ത് ചേരല്‍ വഴി ലക്ഷ്യമാക്കുന്നത്.
Dallas Parish Senior Ministry ‘Mutamthe Mulla’ meeting on Sunday













