തിരുവനന്തപുരം: ജീവനക്കാരുടെ വ്യക്തി വിവരങ്ങളടക്കമുള്ള ഡേറ്റ ചോര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ വ്യക്തമാക്കിക്കൊണ്ടുള്ള രേഖകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരുടെ വ്യക്തിവിവരങ്ങള്‍ തേടി സ്പാര്‍ക്കിന് അയച്ച കത്താണ് ചെന്നിത്തല പുറത്തു വിട്ടത്. എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നിട്ടുള്ളത്. മുഖ്യ മന്ത്രിയുടെ ഓഫീസില്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ട സാംബശിവ റാവു ആണ് ഡാറ്റ എടുക്കാന്‍ സ്പാര്‍ക്കിന് കത്തയച്ചതെന്നും ചെന്നി ത്തല വ്യക്തമാക്കി.
എല്ലാ വകുപ്പുകളില്‍ നിന്നും ജീവനക്കാ രുടെ വിവരങ്ങള്‍ ശേഖരിച്ച് കെ സ്മാര്‍ട്ട് വഴി എക്‌സല്‍ ഷീറ്റുകള്‍ ആക്കി നല്‍കാന്‍ ആവശ്യപ്പെട്ടു. പിആര്‍ഡി സ്‌പെഷ്യല്‍ സെക്രട്ടറിക്ക് വിവരങ്ങള്‍ കൈമാറാ നാ യിരുന്നു നിര്‍ദേശം. നിയമസഭാ തെര ഞ്ഞെ ടുപ്പ് ലക്ഷ്യമിട്ടാണ് ഡേറ്റ ചോര്‍ത്തല്‍. സുപ്രീം കോടതി വിധിയുടെ നഗ്‌നമായ ലംഘനമാണിത്.
2026 ഫെബ്രുവരി മാസത്തിന് മുമ്പ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ നല്‍കണമെന്ന് അറിയിച്ചാണ് കത്ത് അയച്ചത്. ഉദ്യോഗസ്ഥരുടെ പേര്, ഫോണ്‍ നമ്പര്‍, ജോലി അടക്കമുള്ള എല്ലാ വ്യക്തി വിവരങ്ങള്‍ ഉള്‍പ്പെടെ ചോദിച്ചു.
വ്യക്തിപരമായി വിവരങ്ങള്‍ ശേഖരി ക്കുകയാണെന്ന് കത്തില്‍ പറയുന്നുണ്ട്. വിവരങ്ങള്‍ പിആര്‍ഡി ഡയറക്ടര്‍ക്ക് ഈ മാസം 12 നു മുമ്പ് കൈമാറണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് ഇത്തരത്തില്‍ കത്ത യച്ചത്. മുഖ്യമന്ത്രി അറിയാതെ മുഖ്യമ ന്ത്രിയുടെ ഒ എസ് ഡി ഇങ്ങനെ ഒരു കത്ത് അയക്കുമോയെന്നും രേശ് ചെന്നിത്തല ചോദിച്ചു.
Data leak: Chennithala releases letter sent by Chief Minister’s Office











