തിരുവനന്തപുരം: നീണ്ട പ്രതിഷേധങ്ങ ൾക്കൊടുവിൽ ക്രിസ്ത്യന്‍ ന്യൂനപക്ഷ ങ്ങളുടെ പിന്നോക്കാവസ്ഥയെ സംബ ന്ധിച്ചു പഠിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിച്ച ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഔദ്യോഗികമായി പ്രസിദ്ധീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ അജന്‍ഡയ്ക്കു പുറത്തുള്ള ഇനമായി ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗ ണിച്ചത്. 1947നു മുന്‍പ് ലത്തീന്‍ കത്തോ ലിക്കാ വിശ്വാസികളായി ചേര്‍ന്ന വര്‍ക്കും അവരുടെ പിന്‍ തലമുറക്കാര്‍ക്കും മാത്രമേ ലത്തീന്‍ കത്തോലിക്കാ സമുദായ സര്‍ ട്ടിഫിക്കറ്റ് ലഭിക്കാന്‍ അര്‍ഹതയുള്ളൂ എന്ന നിബന്ധന അശാസ്ത്രീ യമായതിനാല്‍ ബന്ധപ്പെട്ട ബിഷപ്പുമാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് റവന്യു അധികാരികളുടെ അന്വേഷണത്തിനു സഹായകരമായ രേഖയായി പരിഗണിച്ചുകൊണ്ട് വില്ലേജ് ഓഫീസര്‍ നടത്തുന്ന പ്രാദേ ശിക അന്വേഷ ണത്തിന്റെ അടിസ്ഥാനത്തില്‍ ജാതി-സമുദായ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാം. ഇതോടൊപ്പം 1947 എന്ന വര്‍ഷം ജാതി- സമുദായ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള മാനദണ്ഡമായി പരിഗണിക്കേണ്ടതില്ലെന്നും തീരുമാനിച്ചു.
Decision to publish J.B. Koshy Commission report after protests











