വാഷിംഗടണ്‍: അമേരിക്കയിലെ ഏറ്റവും ക്രിമിനല്‍ കുറ്റവാളികളുടെ പട്ടികയില്‍ 89 ഇന്ത്യക്കാര്‍. ട്രംപ് ഭരണകൂടം കുടിയേറ്റ നിയന്ത്രങ്ങള്‍ ശക്തകമാക്കിയതിനു പിന്നാലെ ഡിഎച്ച്എസ് തയാറാക്കിയ പട്ടികയിലാണ് ഈ 89 ഇന്ത്യക്കാരേയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
നമ്മുടെ സമൂഹങ്ങളെ ഭയപ്പെടുത്തിയ രാക്ഷസന്മാരാണ് ഇവരെന്നും ഇവരില്‍ ഓരോരുത്തരെയും പുറത്താക്കുന്നതുവരെ നിയമനടപടികള്‍ തുടരുമെന്നും രാജ്യത്ത് താമസിക്കാന്‍ പോലും നിയമപരമായി അനുവാദമില്ലാത്ത ഇത്തരം ആളുകളുടെ ഇരകളായി അമേരിക്കക്കാര്‍ മാറരുതെന്നും ഡിഎച്ച്എസ് പ്രസ്താവനയില്‍ പറഞ്ഞു.
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) തയാറാക്കിയ പട്ടികയില്‍ കൊലപാതകികള്‍, ലൈംഗിക കുറ്റവാളികള്‍, മയക്കുമരുന്ന് കടത്തുകാര്‍ എന്നിവരുള്‍പ്പെടെ ഏകദേശം 25,000 പേരുടെ പട്ടികയാണ് ഉള്ളത്. ഇവര്‍ക്കെതിരേ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റും യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷനും നടപടികള്‍ കൈക്കൊളളുന്നതിനുള്ള നീക്കം പലതലത്തില്‍ നടത്തിവരുന്നുണ്ട്.
ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ വിവരങ്ങള്‍ വ്യക്തമാക്കുന്ന വെബ്സൈറ്റ് (WOW.DHS.GOV) ആരംഭിച്ചിട്ടുണ്ടെന്നു ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് (ഡിഎച്ച്എസ്) പറഞ്ഞു. അറസ്റ്റിലായ 25,000 വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതില്‍ ഉണ്ടെന്ന് അതില്‍ പറയുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അനധികൃത കുടിയേറ്റത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. അധികാരമേറ്റ ആദ്യ ദിവസം തന്നെ, തെക്കന്‍ യുഎസ് അതിര്‍ത്തിയില്‍ ‘ദേശീയ അടിയന്തരാവസ്ഥ’ പ്രഖ്യാപിക്കുന്ന ഉത്തരവുകളില്‍ അദ്ദേഹം ഒപ്പുവച്ചിരുന്നു. കുറ്റവാളികളായ വിദേശികളെ നാടുകടത്തുമെന്ന് പ്രഖ്യാപിച്ചതിനോടൊപ്പം കൂടുതല്‍ സൈനികരെ വിന്യസിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു.
DHS names 89 Indians among America’s top criminals













