അമേരിക്ക 38 ട്രില്യണ്‍ ഡോളര്‍ ദേശീയ കടം കുറയ്ക്കാന്‍ പൊതുജനങ്ങളില്‍ നിന്നും സംഭാവന തേടിയോ? വൈറലായി സോഷ്യല്‍ മീഡിയ പോസ്റ്റ്

അമേരിക്ക 38 ട്രില്യണ്‍ ഡോളര്‍ ദേശീയ കടം കുറയ്ക്കാന്‍ പൊതുജനങ്ങളില്‍ നിന്നും സംഭാവന തേടിയോ? വൈറലായി സോഷ്യല്‍ മീഡിയ പോസ്റ്റ്

വാഷിംഗ്ടണ്‍: അമേരിക്ക 38 ട്രില്യണ്‍ ഡോളര്‍ ദേശീയ കടം കുറയ്ക്കാന്‍ പൊതുജനങ്ങളില്‍ നിന്നും സംഭാവന തേടിയോ? ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു പോസ്റ്റാണ് ഇത്. യുഎസിന്റെ ദേശീയ കടം കുറയ്ക്കാന്‍ സര്‍ക്കാര്‍ പൊതുജന സംഭാവനകള്‍ ശേഖരിക്കുന്നുണ്ടോ എന്നതു സംബന്ധിച്ച പുറത്തിറങ്ങിയ പോസ്റ്റാണ് വ്യാപക ആശയക്കുഴപ്പത്തിന് കാരണമായത്.

അമേരിക്കന്‍ ചരിത്രത്തില്‍ വളരെയേറെ പഴക്കമുളള ഒരു സംഭവത്തെയാണ് പുതിയതെന്ന രീതിയില്‍ ചിലര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ഇത് പിന്നീട് വൈറലാവുകയും ചെയ്തത്. രാജ്യം പൊതുജനങ്ങളില്‍ നിന്നും ഫെഡറല്‍ സംവിധാനത്തിന്റെ ഭാഗമായി ഫണ്ട് ശേഖരിക്കാറുണ്ട്. അമേരിക്കന്‍ ചരിത്രം പരിശോധിച്ചാല്‍ 1843 മുതല്‍ ഇത്തരത്തില്‍ പൊതുജനങ്ങളില്‍ നിന്നും ഫണ്ട് ശേഖരിക്കാറുള്ളതാണ് അതിനു ഇപ്പോള്‍ പ്രത്യേക പുതുമ ഒന്നുമില്ല.
Pay.gov-se ”യുഎസിലേക്കുള്ള സംഭാവനകള്‍” എന്ന പേജിന്റെ സ്‌ക്രീന്‍ഷോട്ട് ഒന്നിലധികം പേര്‍ എക്‌സില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഇപ്പോള്‍ ഇത് ചര്‍ച്ചയായത്.

ഈ പോസ്റ്റുകകള്‍ പ്രചരിപ്പിച്ചത് അമേരിക്കന്‍ ജനതയോട് യുഎസ് സര്‍ക്കാരിന്റെ 38 ട്രില്യണ്‍ ഡോളറിന്റെ കടബാധ്യതയിലേക്ക് സംഭാവന നല്‍കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നു എന്നാണ്. എന്നാല്‍ യുഎസ് ട്രഷറി വകുപ്പ് നിയമം അനുസരിച്ച പൊതു കടം കുറയ്ക്കുന്നതിന് സ്വമേധയാ സംഭാവനകള്‍ നല്‍കാന്‍ അമേരിക്കക്കാര്‍ക്ക് പതിറ്റാണ്ടുകളായി അനുവാദമുണ്ട്.

1843-ല്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സിന് പിന്തുണ പ്രകടിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരില്‍ നിന്ന് ഒസ്യത്തുകള്‍ ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ സ്വീകരിക്കുന്നതിനാണ് ഈ അക്കൗണ്ട് സൃഷ്ടിച്ചത്. ബജറ്റ് ആവശ്യകതകള്‍ ഉള്‍പ്പെടെയുള്ള പൊതു ആവശ്യങ്ങള്‍ക്കായി ഫെഡറല്‍ ഗവണ്‍മെന്റിന് ഈ അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന ഫണ്ടുകള്‍ ഉപയോഗിക്കാം.

ഈ സംഭാവനകള്‍ പിന്നീട് ട്രഷറിയുടെ ബ്യൂറോ ഓഫ് ദി ഫിസ്‌കല്‍ സര്‍വീസ് കൈകാര്യം ചെയ്യുന്നു. അവിടെ ഉപയോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ട് (അഇഒ), പേപാല്‍, ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് വഴി ഇലക്ട്രോണിക് ആയി സംഭാവനകള്‍ സമര്‍പ്പിക്കാന്‍ കഴിയും. ഈ സംഭവത്തെയാണ് പുതിയ സംഭവമായി ചിത്രീകരിച്ച് സോഷ്യല്‍ മീഡിയ വഴി വ്യാപകമയാി പ്രചരിപ്പിച്ചത്.

Did America ask for donations from the public to reduce its $38 trillion national debt? Social media post goes viral

Share Email
LATEST
Top