വാഷിംഗ്ടണ്‍: മെക്‌സിക്കന്‍ ഡ്രോണുകള്‍ പരിധി ലംഘിച്ച് അമേരിക്കയിലെ ടെക്സാ സിനു മുകളിൽ എത്തിയതോടെ അടച്ച എൽ പാസോയിലെ വ്യോമമേഖല തുറന്നു. അമേരിക്കൻ പ്രതിരോധ വകു പ്പാണ് ഇക്കാര്യം അറിയി ച്ചത്.
മെക്‌സിക്കന്‍ കാര്‍ട്ടല്‍ ഡ്രോണുകളാണ് പരിധി ലംഘിച്ച് യു എസ് വ്യോമ പാതയി ലെത്തിയതെന്നും അവ പ്രവര്‍ത്ത നരഹിത മാക്കാന്‍ പ്രതിരോധ വകുപ്പ് നടപടി സ്വീകരി ച്ചതായും അമേരിക്കൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ട്രോണുകൾ പരിധി ലംഘിച്ച് അമേരിക്കൻ വ്യോമമേഖലയിൽ എത്തിയതിനു പിന്നാലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ എൽ പാസോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടിരുന്നു. ഇത് ആശങ്ക സൃഷ്ടിച്ചു.
വിമാനത്താവളം അടച്ചുപൂട്ടിയതോ ടെ മെഡിക്കല്‍ സഹായ ങ്ങൾക്കായുള്ള വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടതായും ശസ്ത്രക്രിയ ഉപകരണങ്ങള്‍ കൊണ്ടു വരുന്ന വിമാനം എല്‍ പാസോ യില്‍ എത്താതിരുന്നതായും പ്രാദേശിക ഭരണകൂടം വ്യക്തമാക്കി. ഇതിന് പിന്നാലെ യാണ് നിയന്ത്രണങ്ങൾ പിൻവലിച്ച തായു ള്ള അറിയിപ്പ് ലഭിച്ചത്.
El Paso airspace reopens after Mexican drones violated airspace













