വാഷിംഗ്ടൺ: ഇന്ത്യയും അമേരിക്കയും തമ്മിൽ നിർണായക സ്വതന്ത്ര വ്യാപാരക്കര നടപ്പിലാക്കിയതിന് പിന്നാലെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി നിർണായക കൂടിക്കാ ഴ്ച നടത്തി. വാഷിംഗ്ടണിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
യുഎസിൽ നടക്കുന്ന ധാതു മന്ത്രാലയതല ചർച്ചയ്ക്കായി എത്തിയിട്ടുള്ള ജയശങ്കർ ചൊവ്വാഴ്ചയാണ് റൂബിയോയുമായി കൂടിക്കാഴ്ച നടത്തിയത്.കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം മുന്നോട്ട് കൊണ്ടു പോകു ന്നതിനും തന്ത്രപരമായ സഹകരണം ഉറപ്പാക്കുന്നതിനും ഉള്ള ചർച്ചകൾ നടന്നു.യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റുമായും കൂടിക്കാഴ്ച നടത്തി.
ഇന്ത്യ – യുഎസ് വ്യാപാര കരാറിനെ റൂബിയോയും ജയശങ്കറും സ്വാഗതം ചെയ്തു.യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തിയതിൽ സന്തോഷമുണ്ടെന്ന് എസ് ജയശങ്കർ എക്സിൽ കുറിച്ചു. ഉഭയകക്ഷി സഹകരണം, പ്രാദേശിക, ആഗോള പ്രശ്നങ്ങൾ എന്നിവ ചർച്ചയായി. വ്യാപാരം, ഊർജം, ആണവ, പ്രതിരോധം, നിർണായക ധാതുക്കൾ, സാങ്കേതികവിദ്യ എന്നിവ ചർച്ച ചെയ്യപ്പെട്ടുവെന്നും ജയശങ്കർ അറിയിച്ചു.
യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റിനെ കണ്ടതിൽ സന്തോ ഷമുണ്ടെന്ന് ജയശങ്കർ പ്രതികരിച്ചിരുന്നു. ഇന്ത്യ – യുഎസ് സാമ്പത്തിക പങ്കാളിത്തം മുന്നോട്ട് കൊണ്ടുപോകുന്നതിനും തന്ത്രപര മായ സഹകരണം ശക്തി പ്പെടുത്തു ന്നതിനും ഫലപ്രദമായ ചർച്ചകൾ നടത്തി യെന്നും അദ്ദേഹം അറിയിച്ചു.
External Affairs Minister S Jaishankar meets US Secretary of State Marco Rubio













