ടോറൊന്റോ : കാനഡയിലെ വിവിധ പ്രൊവിൻസുകളിലായി താമസിക്കുന്ന മുഴുവൻ ക്നാനായ കത്തോലിക്കാ വിശ്വസികളെ ഒരു കുട കീഴിൽലാക്കി കൊണ്ട് The Directorate of Knanaya Catholics in Canada എന്ന സഭാസംവിധാനം സ്ഥാപിക്കുകയും, ഡയറക്ടറേറ്റ് പേരിൽ കാനഡയിലെ പ്രഥമ ക്നാനായ കത്തോലിക്കാ ദേവാലയം സ്വന്തമാക്കാൻ നേതൃത്വം കൊടുക്കുകയും, വിവിധ പ്രൊവിൻസുകളിൽ ക്നാനായ കാത്തോലിക്കാർക്കായി ഇടവകകളും മിഷ്യനുകളും കൂടാരയോഗങ്ങളും ആരംഭിക്കുകയും ചെയ്ത ബഹു. പത്രോസ് ചമ്പക്കര അച്ചനു ക്നാനായ കത്തോലിക്കാ വിശ്വാസികൾ സ്‌നേഹോഷ്മളമായ യാത്രയയപ്പ് നൽകി. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ കാനഡയിലെ മിസ്സിസ്സാഗ സിറോ മലബാർ രൂപതയുടെ മുഖ്യ വികാരി ജനറാൽ, ഡയറക്ടറേറ്റ് ഓഫ് ക്നാനായ കാത്തലിക്സ് ഇൻ കാനഡയുടെ ചാപ്ലൈൻ, ടോറൊന്റോ സെന്റ് മേരിസ് ക്നാനായ കത്തോലിക്ക ഇടവക വികാരി, അജാക്സ് ഹോളി ഫാമിലി ക്നാനായ കത്തോലിക്കാ മിഷ്യൻ ഡയറക്ടർ, ലണ്ടൻ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഇടവക ദേവാലയത്തിന്റെ ആരംഭകൻ പ്രഥമ വികാരി എന്നീ നിലകളിൽ സൂത്യർഹമായ ശുശ്രൂഷനിർവഹിച്ചതിനു ശേഷമാണ് പത്രോസ് അച്ചൻ അമേരിക്കയിലെ ന്യൂയോർക്ക് സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഫോറോനാ വികാരിയായി സ്ഥലം മാറി പോകുന്നത്.
ടോറൊന്റോ സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ നേതൃത്വത്തിൽ ഫെബ്രുവരി 15 ഞായറാഴ്ച കുർബാനയോടുകൂടി നടത്തപെട്ട യാത്രയ്‌പ്പു സമ്മേളനത്തിൽ ഡയറക്ടറേറ്റ് ചെയർമാൻ ശ്രീ റോയ് പുത്തൻകുളത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ടോറൊന്റോ അതിരൂപതാ മുൻ ക്ലർജി പേഴ്സൺ റവ. മോൺ. തോമസ് കളാരത്തിലും ഇപ്പോൾ ടോറൊന്റോ അതിരൂപതയിൽ സേവനം ചെയ്യുന്നതും സെന്റ് മേരിസ് ക്നാനായ മിഷ്യന്റെ പ്രഥമ ചാപ്ലൈനുംമായിരുന്ന റവ. ഫാ.ജോർജ് പാറയിലും ചേർന്നു പൊന്നാട അണിയിച്ചു ആദരിച്ചു. ചെയർമാന്റെ നേതൃത്വത്തിൽ നിലവിലെയും മുൻ ഡയറക്ടറേറ്റ് ബോർഡ് അംഗങ്ങളും ചേർന്നു മൊമെന്റോ നൽകി സ്ഥാപക ചാപ്ലൈനോടുള്ള നന്ദി അറിയിച്ചു. ശ്രീമതി അന്നമ്മ ആകാശലയിൽ ഇടവകയുടെ മൊമെന്റൊയും കൈക്കാരന്മാരായ ശ്രീ ബിജു തടത്തിലും ശ്രീ സിജു മുടക്കിച്ചാലിലും ചേർന്ന് ഉപഹാരവും നൽകി. ഇടവകയിൽ പ്രവർത്തിക്കുന്ന വിവിധ മിനിസ്ട്രികളെ പ്രീതിനിധികാരിച്ചു ശ്രീ ലിൻസ് മരങ്ങാട്ടിൽ, ശ്രീമതി ബിജി സൈമൺ, ശ്രീമതി റെജിന ജോർജ്, അന്നാ രാജു, ഹെലൻ ഷിബി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. മറുപടി പ്രസംഗത്തിൽ പത്രോസ് അച്ചൻ കഴിഞ്ഞ പത്തു വർഷത്തെ ശുശ്രൂഷ നിർവഹണത്തിൽ തന്നെ സഹായിച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി അറിയിക്കുകയുണ്ടായി. സമ്മേളത്തിനു ശ്രീ സിജു മുടക്കിച്ചാലിൽ സ്വാഗതവും ശ്രീ ബിജു തടത്തിൽ നന്ദിയും പറഞ്ഞു. മാസ്റ്റർ ഓഫ് സെർമണി നിർവഹിച്ചത് ടെസ്സാ ടോം, ജോൺവിയ ജോൺ എന്നിവരാണ്. ഇടവകയുടെ കൊയർ അംഗങ്ങൾ ആലപിച്ച അനുമോദന ഗാനത്തോടെ മീറ്റിംഗ് സമാപിച്ചു.













