ജാന്‍വിക്കുവേണ്ടി നിയമയുദ്ധം നടത്തിയ പിതാവ് കണ്‍ഡുലു ശ്രീകാന്ത് ഓര്‍മയായി

ജാന്‍വിക്കുവേണ്ടി നിയമയുദ്ധം നടത്തിയ പിതാവ് കണ്‍ഡുലു ശ്രീകാന്ത് ഓര്‍മയായി

അധോണി: അമേരിക്കയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ അമിത വേഗത്തില്‍ ഓടിച്ച കാറിടിച്ച് കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥിനി ജാന്‍വി കണ്ഡലുവിന്റെ പിതാവ് ഓര്‍മയായി. മകളുടെ മരണത്തിന് ഇടയാക്കിയ പോലീസ് ഉദ്യോഗസ്ഥന് ശിക്ഷവാങ്ങിക്കൊടുക്കുന്നതിന് നിതാന്ത പരിശ്രമം നടത്തിയ പിതാവ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്.

ജാന്‍വിയുടെ മരണത്തിലെ കുറ്റക്കാരെ നിയമത്തിനു മുന്നിലെത്തിച്ചതിനു പിന്നാലെയുള്ള പിതാവിന്റെ വിയോഗത്തില്‍ നാടു തേങ്ങി. ജാന്‍വിയുടെ ആശ്രിതര്‍ക്ക് ഏകദേശം 262 കോടിരൂപ നഷ്ടപരിഹാരം വിധിച്ചത് കഴിഞ്ഞദിവസമാണ്.

ഇതുമായി ബന്ധപ്പെ ട്ട നിയമയുദ്ധം പൂര്‍ത്തിയായതിനു പിന്നാ ലെയാണ് ആന്ധ്ര പോലീസില്‍ കോണ്‍സ്റ്റ ബിളായിരുന്ന അച്ഛന്‍ കന്‍ഡുല ശ്രീകാന്തി ന്റ വിയോഗം. കര്‍ണൂലിലെ വസതിയില്‍ കഴിഞ്ഞ ചൊ വ്വാഴ്ച ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. തൊട്ടടുത്ത ദിവസം സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയെന്ന് ബ ന്ധുക്കള്‍ അറിയിച്ചു.

Father Kandulu Srikanth, who fought a legal battle for Janhvi, is remembered

Share Email
LATEST
More Articles
Top