ഹൂസ്റ്റൺ കിംഗ്സ് ക്ലബ്ബും ഹൂസ്റ്റൺ മലയാളി പിക്കിൽബോൾ ക്ലബ്ബും സംയുക്തമായി അവതരിപ്പിക്കുന്ന ആദ്യ മലയാളി ഓപ്പൺ പിക്കിൽബോൾ ടൂർണമെന്റ് 2026 മാർച്ച് ഏഴിന് നടക്കും. ചാമ്പ്യൻസ് മോർട്ട്ഗേജ് ആണ് ടൂർണമെന്റിന്റെ പ്രധാന സ്പോൺസർ. കെംപ്ലാസ്റ്റും മത്സരത്തിൻ്റെ മെഗാ സ്പോൺസറാണ്. ടൂർണമെന്റ് രാവിലെ 9:00 മണിക്ക് ഹൂസ്റ്റൺ പിക്കിൽബോൾ സെന്ററിൽ ആരംഭിക്കും.
അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 40-ത്തിലധികം ടീമുകൾ ജനറൽ, വനിതാ, സീനിയർ വിഭാഗങ്ങളിൽ മത്സരിക്കും. തുടക്കക്കാർക്കും ഇടത്തരം കളിക്കാർക്കും പ്രൊഫഷണൽ താരങ്ങൾക്കുമെല്ലാം പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരം ഒരുക്കിയിരിക്കുന്നത്. 7 വയസ്സ് മുതൽ 80 വയസ്സ് വരെയുള്ള മത്സരാർത്ഥികൾക്ക് പങ്കെടുക്കാം. അമേരിക്കയിൽ ഏറ്റവും വേഗത്തിൽ വളരുന്ന കായിക ഇനങ്ങളിലൊന്നാണ് പിക്കിൽബോൾ.
മലയാളി പിക്കിൽബോൾ പ്രേമികളെ ഒരുമിപ്പിക്കുകയും അവർക്കൊരു മറക്കാനാവാത്ത മത്സരാനുഭവം സമ്മാനിക്കുകയും ചെയ്യുന്നതാണ് ടൂർണമെന്റിന്റെ പ്രധാന ലക്ഷ്യം. വിജയികൾക്ക് 2,300 ഡോളർ കാഷ് പ്രൈസ് ലഭിക്കും. കാഷ് പ്രൈസ്, പ്ലാറ്റിനം, ഗോൾഡ് തുടങ്ങിയ വിഭാഗങ്ങളിൽ സ്പോൺസർഷിപ്പ് ചെയ്ത സഹകരിച്ച എല്ലാ സ്പോൺസർമാർക്കും സംഘാടകർ നന്ദി അറിയിച്ചു.
ഫെബ്രുവരി 7-ന് സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യുവിന്റെ നേതൃത്വത്തിൽ നടന്ന ഉദ്ഘാടന ചടങ്ങോടെയാണ് ടൂർണമെന്റിന്റെ ആഘോഷങ്ങൾ ഔദ്യോഗികമായി ആരംഭിച്ചത്. ക്ലബ്ബ് അംഗങ്ങൾ, സ്പോൺസർമാർ, വിവിധ സാമൂഹിക സംഘടനകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്ത ചടങ്ങ് ആവേശകരമായ തുടക്കമായി. ടൂർണമെന്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ക്ലബ്ബിന്റെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പേജുകൾ സന്ദർശിക്കാം.
കൂടുതൽ വിവരങ്ങൾക്ക്
ജാക്സ് ചെറിയാൻ ആൻ്റ് ടീം – 832-367-6698













