കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് കോണ്‍ഗ്രസ് നിര്‍മിച്ചു നല്കുന്ന വീടുകളുടെ തറക്കല്ലിടീല്‍ രാഹുല്‍ ഗാന്ധി നിര്‍വഹിച്ചു. ദുരന്തം വയനാടന്‍ ജനത നേരിട്ടതിന് താന്‍ സാക്ഷ്യമാണെന്നു രാഹുല്‍ ഗാനധി പറഞ്ഞു. ജാതിമത വ്യത്യാസമില്ലാതെ വയനാടന്‍ ജനത ഒന്നിച്ചു നിന്നാണ് ദുരന്തത്തെ നേരിട്ടത്. സമാനതകള്‍ ഇല്ലാത്ത ധീരതയാണ് വയനാട്ടിലെ ജനങ്ങള്‍ കാണിച്ചത്.
നൂറുവീടുകളാണ് കോണ്‍ഗ്രസ് നിര്‍മിച്ചു നല്കുന്നത്. വീടു നിര്‍മാണം വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്നു രാഹുല്‍ ഗാന്ധി പറഞ്ഞു. നിരവധി സങ്കീര്‍ണതകള്‍ പദ്ധതി ക്ക് മുന്നിലുണ്ടായിരുന്നു. വയനാട്ടിലെ ജനങ്ങള്‍ കോണ്‍ഗ്രസിന്റെ കുടുംബാഗ ങ്ങളാണെന്നും രാഹുൽ കൂട്ടിച്ചേർത്തു
കുന്നമ്പറ്റയില്‍ നടന്ന ചടങ്ങിലാണ് രാഹുല്‍ ഗാന്ധി വീടുകള്‍ക്ക് തറക്കല്ലിട്ടത്. എഐ സിസി ജനറല്‍ സെക്രട്ടറിമാരായ കെ. സി വേണുഗോപാല്‍ എംപി, പ്രിയങ്കാഗാന്ധി എംപി, കെപിസിസി പ്രസിഡന്റ് സണ്ണി .ജോസഫ് എംഎല്‍എ, മുസ്ലിംലീഗ് സംസ്ഥാ ന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്ര ട്ടറി പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു
ദുരന്തത്തില്‍ നഷ്ടമുണ്ടായ 40 കെട്ടിട ഉടമകള്‍ക്ക് ചടങ്ങില്‍ അഞ്ചുലക്ഷം വീതം നല്‍കി. .ആറുമാസ കാലാവധിക്കുള്ളില്‍ ഒന്നാംഘട്ട പദ്ധതി പൂര്‍ത്തിയാക്കും. മണ്ണ് പരിശോധന, നീരൊഴുക്ക് പരിശോധന, എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിങ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. 1100 സ്‌ക്വയര്‍ഫീറ്റ് വീടും എട്ടുസെന്റ് സ്ഥലവുമാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക.
Foundation stone laid for Congress-provided houses for landslide victims in Wayanad













